പത്തനംതിട്ട: ശബരിമലയിൽ ലിംഗദേദമന്യേ പ്രവേശിക്കാൻ കോടതി വിധി ഉള്ള സാഹചര്യത്തിൽ ആരെയും തടയാൻ ആകില്ലെന്ന് ദേവസ്വം കമ്മിഷണര്‍ എന്‍.വാസു അറിയിച്ചു. തുലാമാസ പൂജക്ക് തുറക്കുമ്പോൾ തന്നെ സ്‌ത്രീകൾക്ക് വേണ്ടിയുള്ള കാര്യങ്ങൾ സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ദേവസ്വം കമ്മിഷണറുടെ പരസ്യ പ്രസ്താവന സ്ത്രീപ്രവേശനത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ നടത്തിയതിൽ സർക്കാരിനോട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അതൃപ്തി പ്രകടിപ്പിച്ചു.
പത്തിനും അന്പതിനും ഇടയിൽ പ്രായമുള്ളവരെ തടയാൻ പമ്പയിൽ ഉണ്ടായിരുന്ന പരിശോധന സംവിധാനം ഒഴിവാക്കും. ഇത് സംബന്ധിച്ച തീരുമാനം അടുത്ത ബോര്‍ഡ് യോഗത്തില്‍ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments