KeralaLatest NewsNews

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ സന്ദർശിച്ച് മുസ്ലിം മതപണ്ഡിതർ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ സന്ദർശിച്ച് മുസ്ലിം മതപണ്ഡിതർ. വിവിധ മുസ്ലിം സംഘടനാ നേതാക്കളായ ഇലവുപാലം ഷംസുദ്ദീൻ മന്നാനി (KMYF സംസ്ഥാന പ്രസിഡന്റ് ) തോന്നയ്ക്കൽ ഉവൈസ് അമാനി (സെക്രട്ടറി ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ്) പനവൂർ സഫീർ ഖാൻ മന്നാനി ( പ്രസിഡന്റ് ഡികെഐഎസ്എഫ് ) എ ആർ അൽ അമീൻ റഹ്മാനി ( ജനറൽ സെക്രട്ടറി കെഎംവൈഎഫ് ) എന്നിവരാണ് ദേവസ്വം പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തിയത്.

Read Also: ജനുവരി 22 ന് രാമക്ഷേത്രം സന്ദർശിക്കരുത്, വീട്ടിൽ ദീപം തെളിയിക്കുക: ഭക്തരോട് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന

തിരുവനന്തപുരം നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്തായിരുന്നു സന്ദർശനത്തിന് എത്തിയത്. ശബരിമല മണ്ഡലകാലം വിജയകരമായി പൂർത്തിയാക്കിയതിൽ ദേവസ്വം ബോർഡിനെ മത പണ്ഡിതൻമാർ അഭിനന്ദിച്ചു. മകരവിളക്ക് തീർത്ഥാട കാലത്തും അയ്യപ്പ ഭക്തൻമാർക്ക് വേണ്ട വിപുലമായ സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഒരുക്കിക്കൊടുക്കണമെന്നും,അതിനുള്ള എല്ലാ സഹായവും ഉണ്ടാകുമെന്നും അവർ അറിയിച്ചു.

Read Also: വിഴിഞ്ഞം തുറമുഖം: നാലാമത്തെ കപ്പൽ തീരത്ത് എത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button