ന്യൂഡൽഹി: ഒൻപത് വയസ്സുകാരന്റെ ശ്വാസകോശത്തിൽ നിന്ന് തുന്നൽ സൂചി പുറത്തെടുത്ത് ഡോക്ടർമാർ. ബ്രോങ്കോസ്‌കോപിക് ഇന്റർവെൻഷൻ രീതിയിലൂടെയായിരുന്നു സൂചി പുറത്തെടുത്തത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സൂചി കുട്ടിയുടെ ശ്വാസകോശത്തിന്റെ ഇടത് ലോബ് ബ്രോങ്കസ് ലാറ്ററൽ സെഗ്‌മെന്റിലേക്ക് കുത്തികയറുകയായിരുന്നു. ഭുവനേശ്വറിലെ എയിംസിലെ വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
പശ്ചിമ ബംഗാൾ സ്വദേശിയാണ് ശസ്ത്രക്രിയക്ക് വിധേയമായത്. ഒരു മണിക്കൂർ നീണ്ടുനിന്ന മെഡിക്കൽ പ്രക്രിയകൾക്കൊടുവിലാണ് സൂചി പുറത്തെടുക്കാൻ കഴിഞ്ഞത്. ശിശുരോഗ വിദഗ്ധരുടെ ഒരു വിദഗ്ധ സംഘം ഡോ രശ്മി രഞ്ജൻ ദാസ്, ഡോ കൃഷ്ണ എം ഗുല്ല, ഡോ കേതൻ, ഡോ രാമകൃഷ്ണ എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാരെ ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ അശുതോഷ് ബിശ്വാസ് അഭിനന്ദിച്ചു.
Post Your Comments