ഒരു മലയാളി എന്ന നിലയില്‍ അഭിമാനം വാനോളം, ഭാരത് രത്ന ലഭിച്ച എംഎസ് സ്വാമിനാഥനെ അഭിനന്ദിച്ച്‌ സുരേഷ് ഗോപി

അഭിമാനകരമായ കുടുംബ വൃക്ഷത്തിന് അഭിനന്ദനങ്ങള്‍

പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന ലഭിച്ച എംഎസ് സ്വാമിനാഥനെ അഭിനന്ദിച്ച്‌ സുരേഷ് ഗോപി. ഒരു മലയാളി എന്ന നിലയില്‍ അഭിമാനം വാനോളമാണെന്നും ആലപ്പുഴയില്‍ മങ്കൊമ്പിന് അടുത്താണ് തന്റെ തറവാട് വീടെന്നും പറഞ്ഞ സുരേഷ് ഗോപി മങ്കൊമ്പുകാരന് ലഭിക്കുന്ന ഈ അത്യുന്നത ബഹുമതിയില്‍ ഏറെ സന്തോഷവും അഭിമാനവും പങ്കുവെക്കുന്നെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

read also: കാട്ടാന ആക്രമണത്തില്‍ വയനാട്ടില്‍ പ്രതിഷേധം: മൃതദേഹവുമായി സമരം നടത്തും? മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കുറിപ്പ് പൂർണ്ണ രൂപം,

‘ഇതിഹാസനായ എംഎസ് സ്വാമിനാഥൻ സാറിന് ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചതില്‍ ഹൃദയം നിറഞ്ഞ സന്തോഷം പങ്കുവെക്കുന്നു.. കൃഷിക്കും സുസ്ഥിര വികസനത്തിനും നിങ്ങള്‍ നല്‍കിയ സമാനതകളില്ലാത്ത സംഭാവനകള്‍ നമ്മുടെ രാജ്യത്ത് മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒരു യഥാർത്ഥ ദർശനത്തിന് അർഹമായ ബഹുമതി! നമ്മുടെ മാതൃരാജ്യത്തോടുള്ള നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ ബഹുമതി. ജയ് ഹിന്ദ്!

അഭിമാനകരമായ കുടുംബ വൃക്ഷത്തിന് അഭിനന്ദനങ്ങള്‍.. ഒരു മലയാളി എന്ന നിലയില്‍ അഭിമാനം വാനോളം.. ആലപ്പുഴയില്‍ മങ്കൊമ്ബിന് അടുത്താണ് എന്റെ തറവാട് വീടെന്നതിനാല്‍ മങ്കൊമ്പുകാരന് ലഭിക്കുന്ന ഈ അത്യുന്നത ബഹുമതിയില്‍ ഏറെ സന്തോഷവും അഭിമാനവും ഞാൻ പങ്കുവെക്കുന്നു..’

Share
Leave a Comment