വാലന്റൈൻസ് ഡേയ്ക്ക് മുന്നോടിയായുള്ള ഓരോ ദിനങ്ങളും ആഘോഷമാക്കുകയാണ് കമിതാക്കൾ. ഫെബ്രുവരി പത്താം തീയതിയായ നാളെ ടെഡി ഡേ ആയാണ് ആഘോഷിക്കുന്നത്. ഈ പ്രത്യേക ദിവസത്തിൽ പ്രണയമുള്ള എല്ലാവരും തന്നെ തങ്ങളുടെ പ്രണയിനിക്കായി നല്ല ഒരു ടെഡി ബിയർ സമ്മാനിക്കണം എന്നാണ് പറയപ്പെടുന്നത്. നിങ്ങളുടെ പ്രണയത്തിന്റെ തീവ്രത പ്രകടിപ്പിക്കാനായി പങ്കാളിക്ക് ഇഷ്ടമുള്ള പാവകൾ വാങ്ങി നൽകുന്നത് മികച്ച മാർഗമാണ്. ടെഡി ബിയറിന്റെ നിറവും അവയുടെ അർത്ഥവും അറിഞ്ഞിരിക്കാം.
ചുവപ്പ്: ചുവന്ന ടെഡി ബിയറുകൾ പ്രണയ ബന്ധത്തിലുള്ള രണ്ട് വ്യക്തികളുടെ വൈകാരിക തീവ്രതയെയാണ് സൂചിപ്പിക്കുന്നത്.
പിങ്ക്: പ്രണയ ബന്ധത്തിൽ സ്നേഹം പ്രകടിപ്പിക്കാനായി ഒരു പിങ്ക് ടെഡി ബിയറുകൾ അവർക്ക് വാങ്ങി നൽകുക. അവൻ / അവൾ അത് സ്വീകരിക്കുകയാണെങ്കിൽ അതിനർത്ഥം അവർ നിങ്ങളുടെ പ്രണയാഭ്യർത്ഥന അംഗീകരിച്ചവെന്നാണ്.
ഓറഞ്ച്: ഉത്സാഹം, സന്തോഷം, ഉണർവ് എന്നിവയുടെ നിറമാണ് ഓറഞ്ച്. അതുകൊണ്ടു തന്നെ ഈ ടെഡി ദിനത്തിൽ നിങ്ങൾക്ക് ഒരു ഓറഞ്ച് ടെഡി ബിയർ സമ്മാനമായി ലഭിക്കുകയാണെങ്കിൽ അതിനർത്ഥം നിങ്ങളുടെ പങ്കാളി ഉടൻ തന്നെ നിങ്ങളോട് പ്രണയാഭ്യർഥന നടത്താൻ പോകുന്നു എന്നാണ്.
നീല: നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾ ഭ്രാന്തമായ രീതിയിൽ പ്രണയത്തിലാണെന്നും അവരെ നിങ്ങൾക്ക് ലഭിച്ചത് ഒരു ഭാഗ്യമായി കണക്കാക്കുന്നവെന്നതിനെ സൂചിപ്പിക്കുന്നതാണ് നീല ടെഡി ബിയറുകൾ
പച്ച: പങ്കാളിയുമായി നിങ്ങൾക്ക് ശക്തമായതും തകർക്കാനാവാത്തതുമായ വൈകാരിക ബന്ധമുണ്ടെന്നും ലോകമുള്ള അത്രയും കാലം നിങ്ങൾ അവർക്കായി കാത്തിരിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നതാണ് പച്ച ടെഡി ബിയറുകൾ.
വെള്ള: ഒരു വെളുത്ത ടെഡി സമ്മാനമായി നൽകുന്നത് പ്രണയത്തിന് ഒരു നല്ല അടയാളം ആണെന്ന് പറയാൻ കഴിയില്ല. നെഗറ്റീവ് സൂചനയാണ് ഇവ നൽകുന്നത്.
തവിട്ട്: ഈ ടെഡി ദിനത്തിൽ നിങ്ങൾ തവിട്ടു നിറത്തിലുള്ള ടെഡി ബിയറാണ് സ്വീകരിക്കുന്നതെങ്കിൽ അതിനർത്ഥം നിങ്ങളുടെ കാമുകന്റെ ഹൃദയം തകർന്നിരിക്കുകയാണെന്നും നിങ്ങൾ ഉടൻ തന്നെ അത് പരിഹരിക്കണമെന്ന് അവർ ആഗ്രഹിക്കുകയും ചെയ്യുന്നുവെന്നാണ് അർത്ഥം.
Also Read: വണ്ടിപ്പെരിയാര്‍ കേസില്‍ പുനരന്വേഷണം വേണം: ഹൈക്കോടതിയെ സമീപിച്ച് കുട്ടിയുടെ അമ്മ
Post Your Comments