
പ്രണയം ആഘോഷിക്കുന്നതിന് മുമ്പ് പ്രണയ ദിനത്തിന്റെ പിറവിക്ക് പിന്നിലെ ചരിത്രം അറിഞ്ഞിരിക്കണം. പല കഥകളും വാലന്റൈന്‍സ് ഡേക്ക് പിന്നിലുണ്ട്. ക്രിസ്തീയ ദമ്പതികളെ വിവാഹം കഴിക്കാന്‍ സഹായിച്ചതിന് ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തി ശിക്ഷിച്ച റോമന്‍ പുരോഹിതനായിരുന്നു വാലന്റൈന്‍ എന്നതാണ് ഒരു ചരിത്രം.
Read Also: റോസ് ഡേ മുതല്‍ കിസ് ഡേ വരെ.. അറിയാം വാലന്റൈന്‍ ദിനങ്ങളെ
പുരുഷന്മാര്‍ക്ക് യുദ്ധത്തിലുള്ള താല്‍പര്യം നഷ്ടപ്പെടുന്നു എന്ന ചിന്തയാല്‍ ക്ലോഡിയസ് ചക്രവര്‍ത്തി റോമില്‍ വിവാഹം നിരോധിച്ചു. എന്നാല്‍, പരസ്പരം സ്‌നേഹിക്കുന്നവരെ മനസ്സിലാക്കി വാലന്‍ന്റൈന്‍ ബിഷപ്പ് രഹസ്യമായി വിവാഹങ്ങള്‍ നടത്തിവന്നു. ഈ വിവരം അറിഞ്ഞ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്‍ന്റൈനെ ജയിലില്‍ അടച്ചു. അവിടെവച്ച് ജയിലറുടെ അന്ധയായ മകളുമായി വാലന്‍ന്റൈന്‍ പ്രണയത്തിലായി. വാലന്റൈന്റെ പരിശുദ്ധ പ്രണയത്തില്‍ ആ പെണ്‍കുട്ടിക്ക് കാഴ്ചശക്തി ലഭിച്ചു. ഇവരുടെ പ്രണയ വിവരം അറിഞ്ഞ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്റൈന്‍ ബിഷപ്പിന്റെ തലവെട്ടാന്‍ ആജ്ഞാപിച്ചു. മരിക്കുന്നതിനുമുന്‍പ് വാലന്റൈന്‍ ആ പെണ്‍കുട്ടിക്ക് ‘ഫ്രം യുവര്‍ വാലന്‍ന്റൈന്‍’ എന്ന് ഒരു കുറിപ്പ് എഴുതിവച്ചു. എഡി 270 ല്‍ ഫെബ്രുവരി പകുതിയോടെ അന്തരിച്ച വാലന്റൈന്റെ മരണ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം.
Post Your Comments