
ഇടുക്കി: വണ്ടിപ്പെരിയാര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കുട്ടിയുടെ അമ്മ. ഹൈക്കോടതി മേല്‍നോട്ടത്തില്‍ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.
READ ALSO: ദിവസം മുഴുവൻ ചാഞ്ചാട്ടം, സമ്മർദ്ദത്തിനൊടുവിൽ നഷ്ടം! അറിയാം ഇന്നത്തെ ഓഹരി വില നിലവാരം
കേസില്‍ അന്വേഷണ ഏജന്‍സിയുടെ ഭാഗത്ത് നിന്ന് കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമം ഉണ്ടായെന്നും തെളിവുകളുടെ അഭാവത്തിലാണ് പ്രതിയെ വെറുതെ വിട്ടതെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു.
സംഭവം നടന്ന് മൂന്ന് ദിവസത്തിനു ശേഷം മാത്രമാണ് തെളിവുകള്‍ ശേഖരിച്ചത്. ഇത് കോടതിയില്‍ ഹാജരാക്കിയത് ഏഴു ദിവസങ്ങള്‍ക്ക് ശേഷവും. ഡിഎന്‍എ പരിശോധന നടത്തുന്നതിന് സാധിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരും കുട്ടിയുടെ പിതാവും ഫയല്‍ ചെയ്ത അപ്പീലും ഗവണ്‍മെന്റ് ഫയല്‍ ചെയ്ത ക്രിമിനലപ്പീലും ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ ഇരിക്കവെയാണ് പുതിയ റിട്ട് ഹര്‍ജി.
Post Your Comments