Latest NewsKeralaNews

കുഞ്ഞിന് വാങ്ങിയ ടെഡിബിയര്‍ പാവയ്ക്കുള്ളില്‍ നിന്ന് ചീഞ്ഞ നാറ്റം : പാവ തുറന്നു നോക്കിയപ്പോള്‍ രക്തമയമായ നാപ്കിന്‍ പഞ്ഞി :

ആലപ്പുഴ : കുഞ്ഞിന് കളിയ്ക്കാനായി വാങ്ങിയ ടെഡിബിയര്‍ പാവയ്ക്കുള്ളില്‍ നിന്ന് എന്തോ ചീഞ്ഞ നാറ്റം വന്നതോടെ ആ അമ്മ ടെഡിബിയര്‍ പാവ പരിശോധിച്ചപ്പോള്‍ കണ്ട കാഴ്ച ആരെയും ഞെട്ടിയ്ക്കും. പഞ്ഞി നിറച്ചുണ്ടാക്കുന്നത് എന്ന് പ്രതീക്ഷിച്ച് തുറന്ന പാവയ്ക്കുള്ളില്‍ കണ്ടത് രക്തവും മരുന്നും നിറഞ്ഞ പഞ്ഞികളും ബാന്‍ഡ് എയ്ഡും. ആശുപത്രികളില്‍ രക്തം തുടയ്ക്കാനും മറ്റും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച പഞ്ഞിയാണ് പാവയ്ക്കുള്ളില്‍ ഉപയോഗിച്ചതെന്നാണ് വ്യക്തമാകുന്നത്. ഉപയോഗിച്ച സാനിറ്ററി പാഡുള്‍പ്പെടെ ശേഖരിച്ച് കൊണ്ടുപോകുന്ന ഏജന്‍സികള്‍ അവ കൈമാറുന്നത് ഇത്തരത്തില്‍ പാവ നിര്‍മ്മിക്കുന്ന ഏജന്‍സികള്‍ക്ക് ആണെന്ന വിവരങ്ങള്‍ ഇടക്കാലത്ത് ചര്‍ച്ചയായിരുന്നു.

ആലപ്പുഴ മാരാരിക്കുകളം സ്വദേശിനിയായ ശ്രീമോള്‍ എന്ന വീട്ടമ്മ ഊട്ടിയിലേയ്ക്ക് നടത്തിയ വിനോദയാത്രയ്ക്കിടെയാണ് ആരെയും ഞെട്ടിക്കുന്ന ഈ സംഭവം ഉണ്ടായത്. ഊട്ടിയില്‍ നിന്നാണ് ഭംഗിയുള്ള പാവയെ വാങ്ങിച്ചത്. പക്ഷേ, വീട്ടിലെത്തിയതിന് പിന്നാലെ വീട്ടിലൊരു ദുര്‍ഗന്ധം. പരിശോധിച്ചപ്പോള്‍ പുതുതായി വാങ്ങിയ പാവയ്ക്കുള്ളില്‍ നിന്നാണ് വരുന്നതെന്ന് മനസ്സിലായി. പരിശോധിച്ചപ്പോഴാണ് രക്തം പുരണ്ട ആശുപത്രി മാലന്യങ്ങള്‍ പാവയ്ക്കുള്ളില്‍ നിന്നും കണ്ടെത്തിയത്.

ഏതായാലും ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ശ്രീമോള്‍ ഇക്കാര്യം സോഷ്യല്‍മീഡിയയില്‍ വീഡിയോ നല്‍കി പങ്കുവച്ചു. വീഡിയോ വലിയ ചര്‍ച്ചയായിരിക്കുകയാണ് ഇപ്പോള്‍. പാവ തുറന്നതിന് പിന്നാലെ രൂക്ഷമായ ദുര്‍ഗന്ധമാണ് ഉള്ളതെന്നും കൈകൊണ്ട് തൊടാന്‍ പോലും ആകാത്തത്ര മാലിന്യങ്ങളാണ് പാവയ്ക്കുള്ളിലുള്ളതെന്നും ശ്രീമോള്‍ വീഡിയോയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button