KeralaLatest News

മഞ്ചേരി നഗരസഭയിൽ ബജറ്റ് അവതരണത്തിനിടെ സംഘർഷം: പ്രതിപക്ഷ കൗൺസിലർമാർക്ക് സസ്‌പെൻഷൻ

മലപ്പുറം: മഞ്ചേരി നഗരസഭയിൽ ബജറ്റ് അവതരണത്തിനിടെ അടിയോടടി. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. അഴിമതി ചൂണ്ടിക്കാട്ടിയാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ ആറ് പ്രതിപക്ഷ കൗൺസിലർമാരെ ഏഴു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. പൊലിസ് എത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്.

പ്രതിപക്ഷത്തിൻ്റെ പ്ലക്കാർഡുകൾ യു.ഡി.എഫ് കൗൺസിലർമാർ നശിപ്പിച്ചു. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ അഴിമതി ഭരണമാണ് നടക്കുന്നതെന്നും പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകള്‍ക്ക് അർഹമായ വിഹിതം നൽകുന്നില്ലെന്നും കാണിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ പ്ലക്കാർഡുകളും ബാനറുകളും ഉയർത്തിയിരുന്നു.

ഇത് ബജറ്റ് അവതരണത്തെ തടസപ്പെടുത്തുകയാണെന്ന് ആരോപിച്ച് യു.ഡി.എഫ് കൗൺസിലർ പ്ലക്കാർഡുകള്‍ വലിച്ച് കീറുകയായിരുന്നു ഇതോടെയാണ് കയ്യാങ്കളിയിലേക്കെത്തിയത്. വനിതാ കൗൺസിലർമാരടക്കം കയ്യാങ്കളിയിലേക്കെത്തുന്ന സാഹചര്യമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button