സാധാരണക്കാർക്ക് ആശ്വാസമാകുന്ന നീക്കവുമായി കേന്ദ്ര സർക്കാർ. അതിന്റെ ഭാഗമായി ഭാരത് അരിയുടെ വിൽപ്പന കഴിഞ്ഞ ദിവസം കേരളത്തിൽ ആരംഭിച്ചിരുന്നു. കിലോയ്ക്ക് 29 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. തൃശൂരിൽ ആണ് തുടക്കം. 150 പായ്ക്കറ്റ് പൊന്നിയരിയുടെ വിൽപന നടത്തി. നാഫെഡ്, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയവർക്കാണ് അരിയുടെ വിതരണ ചുമതല നൽകിയിരിക്കുന്നത്. വരുന്ന ദിവസം മുതൽ മറ്റ് ജില്ലകളിൽ വിതരണം നടത്തും. അടുത്തകാലത്ത് കേരളത്തിലെ സംസാര വിഷയവുമായി മാറിയത് അരിയുടെ വിലയായിരുന്നു.
അരിയുടെ വിലക്കയറ്റം തടയുന്നതിന് വേണ്ടി ഭാരത് അരി രംഗത്ത് കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്ര സർക്കാർ. വളരെ കുറഞ്ഞ നിരക്കിലാണ് ഈ അരി ലഭ്യമാകുന്നത് ഒരു കിലോ ഭാരതരിക്ക് 29 രൂപയാണ്. 10 കിലോ അരി വാങ്ങിയാലും 300 രൂപ മാത്രമേ ആകുകയുള്ളൂ. 5 കിലോ 10 കിലോ പാക്കറ്റുകളിൽ വിപണിയിൽ ഇത് ലഭ്യമാകും. പദ്ധതിയുടെ ദേശീയ തല ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യ മന്ത്രിയായ പിയൂഷ് ഗോയലാണ് നിർവഹിച്ചത്. അഞ്ച് കിലോ, പത്ത് കിലോ പായ്ക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പീയുഷ് ഗോയൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ചില്ലറ വിപണി വിൽപനയ്ക്കായി അഞ്ച് ലക്ഷം ടൺ അരിയാണ് ആദ്യഘട്ടത്തിൽ കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
ഡൽഹിയിൽ ആയിരുന്നു ഉദ്ഘാടനം നടന്നിരുന്നത്. കേരളത്തിലെ വിപണിയിലേക്ക് അരി അവതരിപ്പിക്കുന്ന ഫ്ലാഗ് ഓഫ് കഴിഞ്ഞദിവസം തൃശ്ശൂരിൽ നടന്നിരുന്നു. അടുത്ത ആഴ്ചയോടെ സംസ്ഥാനത്ത് മുഴുവനും ഭാരത് അരി എത്തിക്കാനാണ് ശ്രമമെന്നാണ് പദ്ധതികളുടെ നിർവഹണ ഏജൻസികളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. രാജ്യത്തെ സാധാരണക്കാർക്ക് ആശ്വാസമായാണ് കേന്ദ്രസർക്കാർ ഭാരത് റൈസ് എന്ന ബ്രാൻഡിൽ അരി അവതരിപ്പിച്ചത്. നാഷണൽ അഗ്രികൾച്ചറൽ കോർപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ, നാഷണൽ കോർപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയാണ് അരി വിപണനം ചെയ്യുക.
രാജ്യത്തെ വിവിധ മാർക്കറ്റുകളിൽ അരിയുടെ ശരാശരി ചില്ലറ വിൽപ്പന വില കിലോഗ്രാമിന് 43.4 രൂപയാണ്. ഈ സാഹചര്യത്തിൽ കിലോയ്ക്ക് 29 രൂപ നിരക്കിൽ അരി ലഭ്യമാക്കുന്നത് സാധാരണക്കാർക്ക് ഏറെ ഗുണം ചെയ്യും. നടൻ കൃഷ്ണകുമാർ അടക്കമുള്ളവർ ഇതിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. വലിയൊരു ആശ്വാസമായിരിക്കും കേന്ദ്രസർക്കാർ മുന്നോട്ട് വെച്ച ഈ ഒരു അരി എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്. സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ആയിരിക്കും ഭാരത് അരിയുടെ കേരളത്തിലെ വിൽപ്പന എന്നാണ് റിപ്പോർട്ട്.
പദ്ധതിയുടെ ഫ്ലാഗ് ഓഫ് ചടങ്ങുകൾക്ക് ശേഷം ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലേക്ക് വാഹനം വഴിയാണ് അരി എത്തിക്കുക. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നേരിട്ടുള്ള ഔട്ട് ലൈറ്റ് ആരംഭിക്കാനുള്ള ചർച്ചകളാണ് നടക്കുന്നത്. കേന്ദ്രസർക്കാർ ജീവനക്കാരുടെ സഹകരണ സൊസൈറ്റിയുടെ കീഴിലുള്ള റീട്ടെയിൽ കേന്ദ്രമായ കേന്ദ്രീയ ഭണ്ടാർ എന്നിവയുടെ ഔട്ട്ലെറ്റ് മുഖേനയും ഈ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയുമാണ് ഭാരത് അരി ആദ്യഘട്ടത്തിൽ ദേശീയ തലത്തിൽ ലഭ്യമാകുക. കേരളത്തിൽ ഇവയോടൊപ്പം വാഹനങ്ങളിലൂടെ നേരിട്ട് വിതരണം ചെയ്യുവാനും സർക്കാർ ആലോചിക്കുന്നുണ്ട്.
Post Your Comments