
ബറേലി: ഹിന്ദു വിശ്വാസങ്ങള്‍ക്കെതിരെ പ്രകോപനപരമായ പരാമര്‍ശം നടത്തിയ ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ പ്രസിഡന്റ് മൗലാന തൗക്കീര്‍ റാസാ ഖാനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. തൗക്കീര്‍ റാസയുടെ പ്രകോപനപരമായ പ്രസ്താവനകള്‍ കാരണം ബറേലിയില്‍ സംഘര്‍ഷം വര്‍ദ്ധിക്കുന്നതായി സൂചനകളുണ്ട് .
Read Also: റിയൽമി നാർസോ ഹാൻഡ്സെറ്റുകൾക്ക് വാലന്റൈൻസ് ദിന ഓഫർ, ലഭിക്കുക ആകർഷകമായ ഡിസ്കൗണ്ടുകൾ
നേരത്തെ കലാപക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന തൗക്കീര്‍ റാസാ ഇത്തവണ രാമക്ഷേത്ര നിര്‍മ്മാണത്തിനും ജ്ഞാന്‍ വാപിയില്‍ ഹിന്ദു പക്ഷത്തിന് ആരാധനയ്ക്ക് അനുമതി നല്‍കിയതിനും ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ നടപ്പാക്കുന്നതിലും പ്രതിഷേധിച്ച് അനുമതിയില്ലാതെ പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് പോലീസ് മൗലാനയ്ക്ക് റെഡ് നോട്ടീസ് പുറപ്പെടുവിച്ചത് .
ബറേലിയിലെ ഇസ്ലാമിയ ഇന്റര്‍ കോളേജില്‍ തന്റെ അനുയായികള്‍ക്കൊപ്പം ഒത്തുകൂടുമെന്നും അവിടെ നിന്ന് കോടതിയിലേക്ക് മാര്‍ച്ച് നടത്തി പ്രതിഷേധിക്കുമെന്നും പറഞ്ഞിരുന്നു. മൗലാനയുടെ നിര്‍ദിഷ്ട പരിപാടി നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി അത് തടയാന്‍ ഭരണകൂടവും പോലീസും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. സെക്ഷന്‍ 149 പ്രകാരം മൗലാന തൗഖീര്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
എവിടെയെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ഇതിനുപുറമെ, മൗലാന തൗഖീര്‍ റാസയെ ഗ്രൗണ്ടില്‍ പരിപാടി നടത്താന്‍ അനുവദിച്ചാല്‍ മാനേജ്മെന്റിനും നടപടിയില്‍ നിന്ന് രക്ഷപ്പെടാനാകില്ലെന്ന് ഇസ്ലാമിയ കോളേജ് മാനേജ്മെന്റിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിനായി വെള്ളിയാഴ്ച രാവിലെ മുതല്‍ ഇസ്ലാമിയ കോളജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സേനയെ വിന്യസിക്കും.
Post Your Comments