Latest NewsIndiaNews

പഴയ കോച്ചുകൾ ഇനി ഉപയോഗ ശൂന്യമാകില്ല! ആഡംബര തുല്യമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ

പഴയ ട്രെയിൻ കോച്ചുകൾ ഉപയോഗിച്ച് ആഡംബര രീതിയിൽ എസി ഡിസൈനിംഗ് ഹാൾ സജ്ജമാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്

ന്യൂഡൽഹി: പഴയതും ഇനി സർവീസിന് ഉപയോഗിക്കാൻ സാധിക്കാത്തതുമായ ട്രെയിൻ കോച്ചുകൾക്ക് പുതുജീവൻ നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. പഴയ കോച്ചുകൾ ആഡംബര തുല്യമായ റസ്റ്റോറന്റുകളാക്കി മാറ്റാനുള്ള പുതിയ പദ്ധതിക്കാണ് റെയിൽവേ രൂപം നൽകുന്നത്. വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇതോടെ, പഴയ കോച്ചുകൾ മുഖം മിനുക്കി, പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നതാണ്. റെയിൽവേയുടെ പുതിയ സംരംഭം അധികം വൈകാതെ തന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമായാണ് കോച്ചുകളിലെ റസ്റ്റോറന്റുകൾ പ്രവർത്തിക്കുക.

പഴയ ട്രെയിൻ കോച്ചുകൾ ഉപയോഗിച്ച് ആഡംബര രീതിയിൽ എസി ഡിസൈനിംഗ് ഹാൾ സജ്ജമാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. പുതിയ പദ്ധതിയെക്കുറിച്ച് മാസങ്ങൾക്കു മുൻപ് തന്നെ റെയിൽവേ സൂചനകൾ നൽകിയിരുന്നു. ഇതിനെ തുടർന്ന് ഹോട്ടൽ മേഖലയിലെ പ്രശസ്ത ബ്രാൻഡുകൾ ട്രെയിൻ കോച്ചുകളിലെ റസ്റ്റോറന്റ് പദ്ധതികളിൽ അംഗമാകാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരേസമയം 48 പേർക്ക് വരെ ഭക്ഷണം കഴിക്കാൻ സാധിക്കുന്ന വിശാലമായ സൗകര്യം ട്രെയിനുള്ളിൽ ഉണ്ടാകും. രുചികരമായ നോർത്ത്, സൗത്ത് ഇന്ത്യൻ ഭക്ഷണങ്ങൾ ലഭ്യമാക്കുന്നതാണ്. പരീക്ഷണാടിസ്ഥാനത്തിൽ അന്ധേരി റെയിൽവേ സ്റ്റേഷനിൽ ഇവ നടപ്പാക്കിയിട്ടുണ്ട്. വെസ്റ്റേൺ റെയിൽവേയാണ് ഇവ അവതരിപ്പിച്ചത്.

Also Read: ആദിത്യ ഹൃദയ മന്ത്രജപം ജീവിതത്തിന്റെ ഭാഗമാക്കിയാൽ ശത്രുനാശം, സ്ഥൈര്യം, ധൈര്യം ആപത്‌മോചനം ഫലം

shortlink

Related Articles

Post Your Comments

Related Articles


Back to top button