നായക്ക് നല്‍കിയ ബിസ്‌ക്കറ്റ് കഴിക്കാതെ വന്നപ്പോള്‍ അതേ ബിസ്‌ക്കറ്റ് അടുത്തുനിന്ന അനുയായിക്ക് നല്‍കി രാഹുല്‍

സമാനമായ അവസ്ഥ തനിക്കും നേരിട്ടിട്ടുള്ളതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

 

റാഞ്ചി: കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ അധിക്ഷേപകരമായ പെരുമാറ്റമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ന്യായ് യാത്രയ്ക്ക് ഝാര്‍ഖണ്ഡിലെത്തിയ അദ്ദേഹത്തിന്റെ പ്രവൃത്തിയാണ് പ്രതിഷേധത്തിന് വഴിവെച്ചത്. റോഡ് ഷോയ്ക്കിടെ രാഹുല്‍ തന്റെയൊപ്പമുള്ള നായ്ക്കുട്ടിയെ ലാളിക്കുകയും ബിസ്‌ക്കറ്റ് നല്‍കുകയും ചെയ്യുന്നതാണ് ദൃശ്യം. ഒരു ബിസ്‌കറ്റ് എടുത്ത് നായക്കുട്ടിക്ക് കൊടുത്തെങ്കിലും നായക്കുട്ടി കഴിക്കാന്‍ വിസമ്മതിച്ചു, പിന്നാലെ അതേ ബിസ്‌ക്കറ്റ് രാഹുല്‍ തന്റെ അനുയായിക്ക് നല്‍കുകയാണ്. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമത്തില്‍ പ്രചരിച്ചത്. പിന്നാലെ വയനാട് എംപിയുടെ പ്രവൃത്തിയെ വിമര്‍ശിച്ച് നിരവധി പേര്‍
രംഗത്തുവന്നു.

Read Also: യുപിഎയുടെ സാമ്പത്തിക കെടുകാര്യസ്ഥതയെക്കുറിച്ച് കേന്ദ്രം ധവളപത്രം അവതരിപ്പിക്കും, ബജറ്റ് സമ്മേളനം ഒരു ദിവസം കൂടി നീട്ടി

സമാനമായ അവസ്ഥ തനിക്കും നേരിട്ടിട്ടുള്ളതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും പറഞ്ഞു. രാഹുലിനെ കാണാനെത്തിയ തനിക്ക് എംപി സമാനമായി രീതിയില്‍ തന്റെ വളര്‍ത്തുനായയുടെ ബിസ്‌ക്കറ്റ് കഴിക്കാന്‍ തന്നിരുന്നു എന്ന് ശര്‍മ്മ പറഞ്ഞിരുന്നു.

 

 

Share
Leave a Comment