MalappuramLatest NewsKeralaNews

പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 3.18 കിലോഗ്രം കഞ്ചാവ് പിടികൂടി, പ്രധാന കണ്ണി പോലീസിന്റെ വലയിൽ

അന്യസംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മുഖാന്തരമാണ് ഇയാൾ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിരുന്നത്

മലപ്പുറം: പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ഇരിട്ടി സ്വദേശി സാം തിമോത്തിയോസ് എന്നയാളാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 3.18 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ലഹരി സംഘത്തിലെ പ്രധാന കണ്ണി കൂടിയാണ് ഇന്ന് പിടിയിലായ സാം തിമോത്തിയോസ്. റെയിൽവേ പോലീസും, തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസറും സംഘവും നടത്തിയ സംയുക്ത പരിശോധനയിലാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രതിയെ പിടികൂടുന്നത്.

അന്യസംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മുഖാന്തരമാണ് ഇയാൾ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിരുന്നത്. റെയിൽവേ സ്റ്റേഷനിൽ വച്ച് എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ പ്രതി പരുങ്ങുകയായിരുന്നു. പ്രതിയുടെ നീക്കത്തിൽ സംശയം തോന്നിയതോടെയാണ് എക്സൈസ് സംഘം പരിശോധന ആരംഭിച്ചത്. തുടർന്ന് ഇയാളിൽ നിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. വലിയ പൊതിയിലാക്കിയ ശേഷം ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. നിലവിൽ, റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Also Read: നായക്ക് നല്‍കിയ ബിസ്‌ക്കറ്റ് കഴിക്കാതെ വന്നപ്പോള്‍ അതേ ബിസ്‌ക്കറ്റ് അടുത്തുനിന്ന അനുയായിക്ക് നല്‍കി രാഹുല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button