Latest NewsIndiaNews

തോക്കിൻ മുനയിൽ നിർത്തി ഐപിഎൽ താരത്തിന്റെ ബാഗും ഫോണും കൊള്ളയടിച്ചു: സംഭവം നടന്നത് ഹോട്ടലിന് മുന്നിൽ

ന്യൂഡൽഹി: തോക്കിൻ മുനയിൽ നിർത്തി ഐപിഎൽ താരത്തിന്റെ ബാഗും ഫോണും കൊള്ളയടിച്ചു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. മുൻ മുംബൈ ഇന്ത്യൻസ് താരത്തിന്റെ സാധനങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. വിൻഡീസ് ഓൾ റൗണ്ടർ ഫാബിയൻ അലനാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. ദക്ഷിണാഫ്രിക്കൻ ടി20 ലീഗിനിടെയാണ് സംഭവം. സാൻഡ്ടൺ സൺ ഹോട്ടലിന് മുന്നിലായിരുന്നു കവർച്ച നടന്നത്. പാൾ റോയൽസ് ടീമിന്റെ താരമാണ് അലൻ.

Read Also: രാഹുൽ ഗാന്ധി ബിസ്ക്കറ്റ് നൽകിയപ്പോൾ പേടി കൊണ്ട് വിറയ്ക്കുന്ന നായ !

താരത്തിന് പരിക്കുകളൊന്നുമില്ലെന്നും സുരക്ഷിതനാണെന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക വ്യക്തമാക്കി. താരവുമായി വിൻഡീസ് ബോർഡ് സംസാരിച്ചിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ടി20 ലീഗിന്റെ സുരക്ഷ ചോദ്യം ചെയ്യപ്പെടുകയാണ്. അതേസമയം, ടീം അധികൃതർ ഔദ്യോഗിക പ്രതികരണം ഇതുവരെ നടത്തിയിട്ടില്ല.

Read Also: വേനൽ എത്തും മുൻപേ സംസ്ഥാനത്ത് കൊടുംചൂട്! താപനില ഉയരുന്നതിന്റെ കാരണം ഈ പ്രതിഭാസം

shortlink

Related Articles

Post Your Comments

Related Articles


Back to top button