Latest NewsIndiaNews

ഡല്‍ഹിയില്‍ സ്‌പൈസ് ജെറ്റ് പൈലറ്റിനെ തോക്ക് ചൂണ്ടി കവര്‍ച്ചക്കിരയാക്കി

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ സ്പൈസ് ജെറ്റ് പൈലറ്റിനെ ഒരു സംഘം കവർച്ചക്കാർ തോക്ക് ചൂണ്ടി കൊള്ളയടിച്ചു. സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ക്യാപ്റ്റനായ യുവരാജ് തെവാടിയക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഫരീദാബാദിലെ വീട്ടിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു പൈലറ്റ്. അഞ്ച് ബൈക്കുകളിലായി എത്തിയ 10 പേര്‍ ഐഐടിക്ക് സമീപം കാര്‍ തടഞ്ഞു. കാര്‍ വളഞ്ഞ ഇവര്‍ ഗ്ലാസ് തകര്‍ത്തു. പിസ്റ്റൾ ഉപയോഗിച്ച് പൈലറ്റിന്റെ തലയിൽ അടിച്ചു. 34,000 രൂപ ഉള്‍പ്പെടെ കാറിലുണ്ടായിരുന്നവ കവര്‍ന്നു. മടങ്ങും മുന്‍പ് അവരില്‍ ഒരാള്‍ കത്തി കൊണ്ട് പൈലറ്റിനെ കുത്തിപരിക്കേല്‍പിച്ചു.

പൈലറ്റ് വിവരമറിയിച്ചതനുസരിച്ച് പോലീസ് എത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. തെക്കൻ ദില്ലിയില്‍ സമാനമായ രീതില്‍ നേരത്തെയും ഇത്തരം ആക്രമങ്ങൾ നടന്നിട്ടുണ്ട്. കോവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ടവര്‍ രാത്രി യാത്ര ചെയ്യുമ്പോള്‍ ആക്രമിക്കപ്പെടുന്നത് വലിയ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button