KannurLatest NewsKeralaNattuvarthaNews

തോ​ക്കു ചൂ​ണ്ടി പ​ണം ക​വ​രാ​ൻ ശ്ര​മം : യുവാവ് അറസ്റ്റിൽ

പേ​ര​ട്ട സ്വ​ദേ​ശി അ​ബ്ദു​ൽ ഷു​ക്കൂ​റാ​ണ് പി​ടി​യി​ലാ​യ​ത്

ഇ​രി​ട്ടി: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ നി​ന്നും തോ​ക്കു ചൂ​ണ്ടി പ​ണം ക​വ​രാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. പേ​ര​ട്ട സ്വ​ദേ​ശി അ​ബ്ദു​ൽ ഷു​ക്കൂ​റാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : വിവാഹിതയായ ആതിരയുടെ കൊലയില്‍ കലാശിച്ചത് കടം കൊടുത്ത പണം തിരികെ ചോദിച്ചപ്പോള്‍

കൂ​ട്ടു​പു​ഴ പേ​ര​ട്ട​യി​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന വ​നി​ത ജീ​വ​ന​ക്കാ​രി​യെ ക​ഴു​ത്തി​ൽ കു​ത്തി​പ്പി​ടി​ച്ച് തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പ​ണം ത​ട്ടാ​നു​ള്ള ശ്ര​മം ന​ട​ന്ന​ത്. ഇ​വ​രു​ടെ നി​ല​വി​ളി ശ​ബ്ദം കേ​ട്ട് സ​മീ​പ​ത്തെ സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ര​നും മ​റ്റു ക​ച്ച​വ​ട​ക്കാ​രും ന​ട​ത്തി​യ ഇ​ട​പെ​ട​ലി​ൽ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. വ്യാ​ജ ന​മ്പ​ർ പ​തി​ച്ച ബൈ​ക്കി​ലാ​ണ് ഇ​വ​ർ സ്ഥ​ല​ത്തെ​ത്തി​യ​ത്. ഷു​ക്കൂ​ർ സ്ഥാ​പ​ന​ത്തി​ലെ​ത്തി പ​ണം​ത​ട്ടാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ബൈ​ക്കു​മാ​യി മ​റ്റൊ​രാ​ൾ റോ​ഡി​ൽ കാ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളാ​ണ് ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത്.

ഉ​ളി​ക്ക​ൽ എ​സ്.​എ​ച്ച്.​ഒ സു​ധീ​ർ ക​ല്ല​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഷു​ക്കൂ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button