ഗുവാഹത്തി: മുൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ പൂനെ സ്വദേശിയായ യുവാവിനെ ഇന്ന് രാവിലെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് മണിക്കൂറുകൾക്ക് ശേഷം പ്രതികളെ പിടികൂടിയതായി അസം പോലീസ് അറിയിച്ചു. കൊൽക്കത്തയിൽ നിന്നുള്ള ഒരു പുരുഷനെയും സ്ത്രീയെയും അറസ്റ്റ് ചെയ്തതായി അസം പോലീസ് തിങ്കളാഴ്ച അറിയിച്ചു. അഞ്ജലി ഷായും കാമുകൻ ബികാഷ് ഷായും ചേർന്ന് അഞ്ജലിയുടെ മുൻ പങ്കാളിയായ സന്ദീപ് കാംബ്ലിയെ (42) കൊലപ്പെടുത്തുകയായിരുന്നു. കൊൽക്കത്തയിലേക്ക് പറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇവർ അറസ്റ്റിലായത്.
സന്ദീപ് കാംബ്ലി പൂനെയിൽ കാർ ഡീലറായി ജോലി ചെയ്തുവരികയായിരുന്നു. കൊൽക്കത്ത വിമാനത്താവളത്തിലെ ഒരു റസ്റ്റോറൻ്റിൽ ജോലി ചെയ്തിരുന്ന അഞ്ജലി ഷായുമായി ഇയാൾ പ്രണയത്തിലായി. അധികം വൈകാതെ അഞ്ജലി മറ്റൊരാളുമായും പ്രണയത്തിലായി. സന്ദീപ് അഞ്ജലിയെ വിവാഹത്തിന് നിർബന്ധിച്ച് കൊണ്ടിരുന്നു. പ്രണയം അവസാനിപ്പിച്ച് അഞ്ജലി പോയതോടെ, സന്ദീപ് നിരാശയിലായി. പ്രണയബന്ധത്തിനിടെ സന്ദീപും അഞ്ജലിയും നിരവധി സ്വകാര്യ ചിത്രങ്ങൾ എടുത്തിരുന്നു. ഇത് വെച്ച് സന്ദീപ് അഞ്ജലിയെ ഭീഷണിപ്പെടുത്തി.
തുടർന്ന്, ഫെബ്രുവരി നാലിന് ഗുവാഹത്തിയിൽ വെച്ച് അഞ്ജലി സന്ദീപിനെ കാണാൻ വിളിച്ചു. അവിടെ അവർക്കായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതേ ഹോട്ടലിൽ ബികാഷ് പ്രത്യേക മുറിയും ബുക്ക് ചെയ്തു. ബികാഷ് കാംബ്ലിയെ അഭിമുഖീകരിക്കുകയും അഞ്ജലിയുടെ അടുപ്പമുള്ള ചിത്രങ്ങളുള്ള തൻ്റെ മൊബൈലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ സന്ദീപും അഞ്ജലിയും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ആക്രമണത്തിൽ സന്ദീപ് കൊല്ലപ്പെടുകയുമായിരുന്നു.
Post Your Comments