Latest NewsNewsBusiness

ഫാസ്ടാഗ് കെവൈസി പൂർത്തിയാക്കാൻ വീണ്ടും അവസരം: സമയപരിധി നീട്ടി

ഒരു ഫാസ്ടാഗ് നിരവധി വാഹനങ്ങളിൽ ഉപയോഗിക്കുന്നത് അടക്കമുള്ള ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാറിന്റെ ഉത്തരവ്

ന്യൂഡൽഹി: ഫാസ്ടാഗ് കെവൈസി പ്രക്രിയകൾ പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് വീണ്ടും അവസരം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, കെവൈസി നടപടികൾ പൂർത്തിയാക്കാൻ ഫെബ്രുവരി 29 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. നേരത്തെ ജനുവരി 31നകം കെവൈസി പ്രക്രിയകൾ പൂർത്തിയാക്കാനാണ് നിർദ്ദേശിച്ചിരുന്നത്. ഫാസ്ടാഗ് വഴിയുള്ള ടോൾ പിരിവ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് കെവൈസി നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 29-നകം കെവൈസി പൂർത്തിയാക്കിയിട്ടില്ലെങ്കിൽ ഫാസ്ടാഗിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതാണ്.

ഒരു ഫാസ്ടാഗ് നിരവധി വാഹനങ്ങളിൽ ഉപയോഗിക്കുന്നത് അടക്കമുള്ള ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാറിന്റെ ഉത്തരവ്. ഒരു വാഹനത്തെ ബന്ധിപ്പിച്ച് നിരവധി ഫാസ്ടാഗുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കെവൈസി പൂർത്തിയാക്കുന്നതോടെ ഇത്തരം പിഴവുകൾ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. സാധുവായ ബാലൻസ് ഉള്ളതും എന്നാൽ, അപൂർണ്ണമായ കെവൈസി ഉള്ളതുമായ ഫാസ്ടാഗുകൾ നിർജീവമാക്കുന്നതാണ്. അതായത്, ആവശ്യമായ ബാലൻസ് ഉണ്ടെങ്കിലും കെവൈസി പൂർത്തിയാക്കിയിട്ടില്ലെങ്കിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതാണ്. ഇതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ ദൂരീകരിക്കാൻ അടുത്തുള്ള ടോൾ പ്ലാസകളിലോ, ബന്ധപ്പെട്ട ബാങ്കുകളുടെ ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറിലോ കോൺടാക്ട് ചെയ്യാവുന്നതാണ്.

Also Read: സാധാരണ ബൾബുകളോട് ഗുഡ് ബൈ പറഞ്ഞോളൂ, വൈദ്യുതി ലാഭിക്കാൻ ഇനി എൽഇഡി മതി: കെഎസ്ഇബി

shortlink

Related Articles

Post Your Comments

Related Articles


Back to top button