തിരുവനന്തപുരം: സാധാരണ ബൾബുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ ആവശ്യപ്പെട്ട് കെഎസ്ഇബി. സാധാരണ ബൾബുകൾക്ക് പകരമായി എൽഇഡി ബൾബുകൾ ഉപയോഗിക്കാനാണ് കെഎസ്ഇബിയുടെ നിർദ്ദേശം. ഇതുവഴി വൈദ്യുതി ഉപയോഗം അഞ്ചിൽ ഒന്നായി കുറയ്ക്കാൻ കഴിയുന്നതാണ്. ഫ്ലൂറസെന്റ് ട്യൂബ് ലൈറ്റ്, സിഎഫ്എൽ എന്നിവയ്ക്ക് പകരം, എൽഇഡി ട്യൂബ് ലൈറ്റ്, എൽഇഡി ബൾബുകൾ എന്നിവയാണ് ഉപയോഗിക്കേണ്ടത്. ഇതുവഴി പരമാവധി വൈദ്യുതി ലാഭിക്കാൻ സാധിക്കും.
സാധാരണ ബൾബുകളെ അപേക്ഷിച്ച് എൽഇഡി ബൾബുകൾക്ക് ആയുസ് വളരെ കൂടുതലാണ്. അതേസമയം, ഗുണമേന്മയുള്ള എൽഇഡി ബൾബുകൾ കെഎസ്ഇബി സെക്ഷൻ ഓഫീസിൽ നിന്ന് വിതരണം ചെയ്യുന്നുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. 100 രൂപയിലധികം വില മതിക്കുന്ന 9 വാട്ട് എൽഇഡി ബൾബുകൾ കേവലം 65 രൂപയ്ക്കാണ് കെഎസ്ഇബി സെക്ഷൻ ഓഫീസുകൾ വഴി വിതരണം ചെയ്യുന്നത്. ഈ ഓഫർ സ്റ്റോക്ക് തീരുന്ന വരെ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് കെഎസ്ഇബി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
Also Read:കണ്ണൂരിൽ വീട്ടിൽ പത്രം വായിച്ചിരുന്ന യുവാവിന്റെ മുഖത്തേയ്ക്ക് ആസിഡ് ഒഴിച്ച ശേഷം പ്രതി ഓടി രക്ഷപെട്ടു
Post Your Comments