Latest NewsNewsBusiness

സംശയകരമായ ഇടപാടുകൾ, കൂടുതൽ പേയ്മെന്റ് ബാങ്കുകൾ നിരീക്ഷണ വലയത്തിൽ: നടപടികൾ ശക്തമാക്കുന്നു

കെവൈസി കൃത്യമായി പൂർത്തീകരിച്ചിട്ടില്ലാത്ത 1.75 ലക്ഷം അക്കൗണ്ടുകളാണ് ഉള്ളത്

സംശയകരമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ രാജ്യത്തെ നിരവധി പേയ്മെന്റ് ബാങ്കുകൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണ വലയത്തിൽ. ഏകദേശം 50, 000-ത്തിലധികം അക്കൗണ്ടുകളാണ് കൃത്യമായ കെവൈസി രേഖകൾ ഇല്ലാതെ സംശയകരമായ ഇടപാടുകൾ നടത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മുപ്പതിനായിരത്തോളം അക്കൗണ്ടുകൾ പേടിഎം ഒഴികെയുള്ള പേയ്മെന്റ് ബാങ്കുകളുടേതാണ്.

സംശയകരമായ ഇടപാടുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുക, ഗുണഭോക്താക്കളായ ഉടമകളുടെ വിവരങ്ങൾ നിലനിർത്താതിരിക്കുക, ഒറ്റ പാൻ നമ്പറിൽ പല ഉപഭോക്താക്കളെ ചേർക്കുക തുടങ്ങിയ പിഴവുകളാണ് ഇത്തരം പേയ്മെന്റ് ബാങ്കുകൾ നടത്തിയിട്ടുള്ളത്. പിഴവുകളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകൾ റിസർവ് ബാങ്കിന് മുമ്പാകെ എഫ്ഐയു സമർപ്പിക്കുന്നതാണ്. കെവൈസി കൃത്യമായി പൂർത്തീകരിച്ചിട്ടില്ലാത്ത 1.75 ലക്ഷം അക്കൗണ്ടുകളാണ് ഉള്ളത്.

Also Read: ഉത്തർപ്രദേശിൽ ആറ് മാസത്തേക്ക് സമരങ്ങൾക്ക് നിരോധനം, വിജ്ഞാപനം പുറപ്പെടുവിച്ച് യുപി സർക്കാർ

കഴിഞ്ഞ മാസം പേടിഎം പേയ്മെന്റ് ബാങ്കിന്റെ അനധികൃത ഇടപാടുകൾക്കെതിരെ റിസർവ് ബാങ്ക് നടപടി കടുപ്പിച്ചിരുന്നു. ഫെബ്രുവരി 29-ന് ശേഷം പേടിഎം പേയ്മെന്റ് ബാങ്കിന്റെ സേവിംഗ്സ്/കറന്റ് അക്കൗണ്ടുകൾ, വാലറ്റ്, ഫാസ് ടാഗ്, നാഷണൽ കോമൺ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കുന്നതിനാണ് ആർബിഐ വിലക്ക് ഏർപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button