Latest NewsIndia

ജുമാ നമസ്കാരത്തിന് മുസ്ലീങ്ങളും ഭജനയും പൂജയുമായി ഹിന്ദുക്കളും ! ഗ്യാൻവാപി സമുച്ഛയത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ

വാരാണസി: ഗ്യാൻവാപി സമുച്ഛയത്തിൽ പൂജയുമായി ഹിന്ദു വിഭാ​ഗവും ജുമാ നിസ്കാരത്തിന് മുസ്ലീം വിഭാ​ഗവും എത്തുന്നതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ സുക്ഷാ ക്രമീകരണം. മസ്ജിദിലെ വ്യാസ് ജി കാ തെഹ്ഖാനയിൽ പൂജയ്ക്ക് അനുമതി ലഭിച്ചതിനു ശേഷമുള്ള ആദ്യ ജുമാ നമസ്കാരമാണ് ഇന്ന് നടക്കുന്നത്.

മസ്ജിദിലെ ഭൂ​ഗർഭ അറകളിൽ രാത്രിയിൽ തന്നെ ഇവിടെ പൂജയും പ്രാർഥനയും നടത്തിയതിന് പിന്നാലെ ഇന്ന് പുലർച്ചെ തന്നെ ഭജനഗീതങ്ങളുമായി ഭക്തജനങ്ങളെത്തി.സംഘർഷ സാധ്യത കണക്കിലെടുത്ത് പള്ളിക്ക് പുറത്ത് ജില്ലാ ഭരണകൂടം പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം, ഗ്യാൻവാപി മസ്ജിദ് അധികൃതർ വാരാണസി കോടതിയുടെ നടപടി ചോദ്യം ചെയ്ത് അലഹാബാദ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. കോടതി ഉത്തരവിനെതിരെ മുസ്ലീം വിഭാഗം ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പൂജയ്ക്ക് അനുമതി നൽകിക്കൊണ്ട് ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു വാരാണസി ജില്ലാ കോടതി ഉത്തരവിറക്കിയത്. 7 ദിവസത്തിനകം തുടർനടപടികൾ സ്വീകരിക്കാനായിരുന്നു നിർദേശം. ബുധനാഴ്ച രാത്രിയോടെ കാശി വിശ്വനാഥട്രസ്റ്റ് ഭാരവാഹികൾ മസ്ജിദ് പരിസരത്തെത്തുകയും അകത്തേക്കു പ്രവേശിക്കുകയും ചെയ്തിരുന്നു. സ്ഥലത്ത് വലിയ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

ഉത്തരവ് രാത്രി തന്നെ നടപ്പാക്കാനുള്ള സൂചന ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി ബുധനാഴ്ച രാത്രി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ആദ്യം ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചത്. തുടർന്ന് അധികൃതർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button