Latest NewsNewsIndia

നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമില്ലാത്തവർ ഇന്ത്യയിൽ ജീവിക്കാൻ പാടില്ല:കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണൻ

ന്യൂഡൽഹി: ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ടുള്ള കോടതി വിധിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണൻ. വിധിയെ മാനിക്കണമെന്ന് പറഞ്ഞ അദ്ദേഹം, വിവാദമപരമായ പരാമർശവും നടത്തി. മുസ്ലീം പക്ഷത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമില്ലാത്തവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ലെന്നും പ്രമോദ് പറഞ്ഞു. ഇന്ത്യയുടെ സ്വതന്ത്ര നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നും അതിൻ്റെ വിധികളെ മാനിക്കണമെന്നും ആചാര്യ പ്രമോദ് കൃഷ്ണൻ പറഞ്ഞു.

അതേസമയം, വാരാണസി ജില്ലാക്കോടതി അനുമതി നൽകിയതിന് പിന്നാലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ ‘വ്യാസ് കാ തെഹ്ഖാന’ നിലവറയിൽ ഹൈന്ദവ വിശ്വാസികൾ പൂജ ആരംഭിച്ചിരുന്നു. ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാമെന്ന് കോടതി. പൂജ നടത്തുന്നത് തടയണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ധൃതി പിടിച്ച് ഉത്തരവ് നടപ്പാക്കിയെന്ന മുസ്ലിം വിഭാഗത്തിന്റെ വാദങ്ങൾ തള്ളിയ കോടതി, പൂജയ്ക്ക് ഇടക്കാല സ്റ്റേ നൽകണമെന്ന ആവശ്യം അംഗീകരിച്ചില്ല.

കേസിൽ ജില്ലാ കോടതി ഉത്തരവിനെതിരെയുള്ള അപ്പീൽ എന്ന രീതിയിൽ ഹർജിയിൽ ഭേദഗതി വരുത്താൻ പള്ളിക്കമ്മറ്റിക്ക് കോടതി നിര്‍ദ്ദേശം നൽകി. ഒപ്പം ഗ്യാൻവാപി പള്ളിയിലും സമീപ പ്രദേശങ്ങളിലും ക്രമസമാധാനം ഉറപ്പിക്കാൻ ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നൽകി. വാരാണസി ജില്ലാക്കോടതി നടപടിക്കെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ് മസ്ജിദ് കമ്മിറ്റി. 1993 വരെ നിലവറയിൽ പൂജ നടന്നതിന് ഹർജിക്കാരൻ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്നാണ് വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button