Latest NewsIndiaNews

യുജിസി കരട് രേഖ: രാഹുൽ ഗാന്ധി നുണപ്രചാരണം നടത്തുകയാണെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. സംവരണ നയത്തിലെ മാറ്റത്തിനായുള്ള യുജിസി കരട് രേഖയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നുണപ്രചാരണം നടത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർവകലാശാലകളിലെ സംവരണ തസ്തികകളിൽ പരമാവധി നിയമനം നടന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: തിരുവനന്തപുരം സബ് ജയില്‍ സൂപ്രണ്ട് വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍

ദളിത് – പിന്നോക്ക വിരുദ്ധ സമീപനം കോൺഗ്രസിനാണ്. കേന്ദ്രസർക്കാർ എല്ലാ വിഭാഗത്തിന്റെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. നിലവിലുള്ള സംവരണം നിർത്തലാക്കാനുള്ള ബിജെപിയുടെ ശ്രമമാണ് യുജിസി നിർദ്ദേശത്തിന് പിന്നിലെന്നായിരുന്നു രാഹുൽ ഗാന്ധി ഉന്നയിച്ച വിമർശനം. ഇതിനെതിരെയാണ് കേന്ദ്രമന്ത്രി രംഗത്ത് എത്തിയിരിക്കുന്നത്.

രാജ്യത്തെ 45 സർവകലാശാലകളിലായി മൂവായിരത്തിലധികം സംവരണ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നും ഇത് നികത്താത്തത് ബിജെപിയുടെ കപട മുഖം വ്യക്തമാക്കുന്നുവെന്നും രാഹുൽ പറഞ്ഞിരുന്നു. ഒരൊറ്റ സംവരണ സീറ്റ് പോലും പുതിയ നിർദ്ദേശം മൂലം ഇല്ലാതാകുന്നില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. അന്തിമ മാർഗ്ഗനിർദ്ദേശങ്ങളിൽ സംവരണം ഒഴിക്കുന്ന നിർദ്ദേശമില്ലെന്ന് യുജിസി ചെയർമാൻ എം ജഗദീഷ് കുമാറും പറഞ്ഞിരുന്നു.

Read Also: സംസ്ഥാനത്ത് കലാലയ രാഷ്ട്രീയം നിരോധിക്കണം: ഹൈക്കോടതിയിൽ ഹർജി

shortlink

Related Articles

Post Your Comments

Related Articles


Back to top button