KeralaLatest NewsNews

‘ആകാശത്ത് റോഡ് നിര്‍മിച്ച്‌ താഴെ ഫിറ്റ് ചെയ്യാനാകില്ല’: കടകം പള്ളിക്ക് മറുപടിയുമായി മന്ത്രി റിയാസ്

സ്മാര്‍ട്ട് റോഡ് വികസനത്തിന്റെ പേരില്‍ ജനങ്ങളെ തടങ്കലിലാക്കുന്നുവെന്ന് കടകം പള്ളി

 തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് വികസനം സംബന്ധിച്ചുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടികാണിച്ചു, വിമർശനം ഉന്നയിച്ച മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനു പരോക്ഷ മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്.

കരാരുകാരനെ പുറത്താക്കിയത് ചിലര്‍ക്ക് പൊള്ളിയെന്നും പൊള്ളലേറ്റ് മുറിവുണങ്ങാത്തവര്‍ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. സ്മാര്‍ട്ട് റോഡ് വികസനത്തിന്റെ പേരില്‍ ജനങ്ങളെ തടങ്കലിലാക്കുന്നുവെന്നായിരുന്നു കടകം പള്ളി സുരേന്ദ്രന്റെ വിമര്‍ശനം. ഇതിന് മറുപടിയായാണ് മന്ത്രി റിയാസിന്റെ പ്രതികരണം.

read also: കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ: ഗായികയ്ക്ക് ദാരുണാന്ത്യം

‘ചില താത്പര്യമുള്ളവര്‍ക്കാണ് കരാറുകാരനെ മാറ്റിയത് ഇഷ്ടപ്പെടാതിരുന്നത്. മാര്‍ച്ച്‌ 31 ഓടെ റോഡുകള്‍ പൂര്‍ത്തിയാകും. ആകാശത്ത് റോഡ് നിര്‍മിച്ച്‌ താഴെ കൊണ്ട് വന്ന് ഫിറ്റ് ചെയ്യാനാകില്ല. കാലങ്ങളായുള്ള ആവശ്യമാണ് റോഡ് നവീകരണം. 63 റോഡുകളുടെ പണി പൊതുമരാമത് വകുപ്പിനാണ്. പണി നടക്കുന്നതിനാലാണ് ഗതാഗത പ്രശ്‌നം ഉണ്ടാകുന്നത്. നേരത്തെ ഉണ്ടായിരുന്ന കരാറുകാരന്റെ ഭാഗത്ത് നിന്ന് വീഴ്ചകൾ ഉണ്ടായി. പലവട്ടം തിരുത്താന്‍ ശ്രമിച്ചിട്ടും നടന്നില്ല. എന്തും ചെയ്യാമെന്ന ഹുങ്കോടെയായിരുന്നു കരാറുകാരന്‍ പ്രവര്‍ത്തിച്ചത്. കരാര്‍ വീതിച്ചു നല്‍കിയില്ലെങ്കില്‍ പണി പൂര്‍ത്തിയാകില്ലായിരുന്നു. എന്നാല്‍, കരാരുകാരനെ മാറ്റിയത് ചിലര്‍ക്ക് പൊള്ളി. പൊള്ളലേറ്റ് മുറിവുണങ്ങാത്തവര്‍ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ല’- മുഹമ്മദ് റിയാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button