Latest NewsNews

കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ: ഗായികയ്ക്ക് ദാരുണാന്ത്യം

വയറിലും പിൻഭാഗത്തുമായി ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യുന്ന ലിപോസക്ഷൻ ശസ്ത്രക്രിയ

സൗന്ദര്യം വർധിപ്പിക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ ഗായികയ്ക്ക് ദാരുണാന്ത്യം ബ്രസീലിയൻ ഗായിക ഡാനി ലിയാണ് അന്തരിച്ചത്. 42 വയസായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ സങ്കീർണതകളെത്തുടർന്നാണ് മരണം.

read also: യുജിസി കരട് രേഖ: രാഹുൽ ഗാന്ധി നുണപ്രചാരണം നടത്തുകയാണെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി

വയറിലും പിൻഭാഗത്തുമായി ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യുന്ന ലിപോസക്ഷൻ ശസ്ത്രക്രിയ വെള്ളിയാഴ്ചയാണ് നടത്തിയത്. കൂടാതെ സ്തന വലിപ്പം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കും വിധേയയായിരുന്നു. പിന്നാലെ ഡാനി ലിയുടെ അവസ്ഥ മോശമാകുകയായിരുന്നു. ഉടൻ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Post Your Comments


Back to top button