KeralaLatest NewsNews

കുറ്റം തെളിയിക്കുന്ന കാര്യത്തില്‍ ഇഡി ഏറ്റവും പുറകിലാണ്: മുഹമ്മദ് റിയാസ്

കേന്ദ്ര സര്‍ക്കാര്‍ എന്താടാ എന്ന് ചോദിച്ചാല്‍ പോടാ എന്ന് പറയാന്‍ ഇടത് പക്ഷത്തിനേ സാധിക്കൂ

കോഴിക്കോട്: കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കോണ്‍ഗ്രസിനെ ബിജെപി ആക്കാനും, ബിജെപിയ്ക്ക് പണപ്പിരിവിനുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റെന്ന് മന്ത്രി ആരോപിച്ചു.
ഇ.ഡി ഇടതുപക്ഷത്തിന് ഗുണമാണ് ചെയ്യുക. ഇഡിയുടെ വിശ്വാസ്യത കേരളത്തിന് അറിയാം. അതുകൊണ്ട് അന്വേഷണങ്ങള്‍ അതിന്റെ വഴിക്ക് നടക്കട്ടെയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കുറ്റം തെളിയിക്കുന്ന കാര്യത്തില്‍ ഇ ഡി ലോകത്ത് ഏറ്റവും പുറകിലുള്ള ഏജന്‍സിയാണെന്നും സംഘപരിവാറിലെ പരിവാര്‍ അംഗത്തെപോലെയാണ് ഇഡി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: ‘രാഷ്ട്രീയ ഗൂഢാലോചന’: ഇ.ഡിക്കെതിരെ അരവിന്ദ് കെജ്രിവാൾ

എഐസിസി ജനറല്‍ സെക്രട്ടറിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെസി വേണുഗോപാല്‍ ഡല്‍ഹിയില്‍ ഇ ഡിക്ക് എതിരെ പറയുകയും ആലപ്പുഴയില്‍ ഇഡിക്ക് സിന്ദാബാദ് വിളിക്കുകയും ചെയ്യുന്നുവെന്ന് മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസിന് ഓരോ പഞ്ചായത്തിലും ഓരോ നിലപാട് ആണെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

ഇപ്പോള്‍ നൈറ്റ് മാര്‍ച്ച് നടത്തുന്നവര്‍ പാര്‍ലമെന്റില്‍ ഒന്നും മിണ്ടാത്തവരാണെന്നും റിയാസ് പറഞ്ഞു. സിഎഎ നടപ്പാക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് തമിഴ്‌നാട് കോണ്‍ഗ്രസിനൊപ്പം ആണോ എന്നും മുഹമ്മദ് റിയാസ് ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ എന്താടാ എന്ന് ചോദിച്ചാല്‍ പോടാ എന്ന് പറയാന്‍ ഇടത് പക്ഷത്തിനേ സാധിക്കൂ എന്നും അദ്ദേഹം പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button