കണ്ണൂര്‍: എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയല്ല വികസനം നടത്തുന്നത് എന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ‘വികസനം മത്സരമായി കാണുന്നില്ല. നാടിന് ഗുണമാണ്. മറ്റാരും തൊടണ്ട എന്ന കാഴ്ചപ്പാട് നാടിന് ഭൂഷണമല്ല’, മന്ത്രി പറഞ്ഞു. മാഹി ബൈപാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നടത്താനിരിക്കുന്ന റോഡ് ഷോയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
പുള്ളിമാന്റെ പുള്ളി എത്ര തേച്ച് മായ്ക്കാന്‍ നോക്കിയാലും പോകില്ല എന്ന് റിയാസ് പറഞ്ഞു. ദേശീയപാത വികസനത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടല്‍ തേച്ച് മാച്ച് കളയാന്‍ കഴിയില്ല. റോഡ് ഷോ ആര്‍ക്കും നടത്താം. എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ തേയ്ച്ച് മാച്ച് കളയാന്‍ പറ്റുന്ന റബ്ബര്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ഉദ്ഘാടനത്തിന് മുന്‍പേ ടോള്‍ പിരിവിന് തുടക്കമായിട്ടുണ്ട്. ഫാസ് ടാഗ് ഇല്ലെങ്കില്‍ ഇരട്ടി തുക നല്‍കണം.
Post Your Comments