Latest NewsKeralaNews

‘എസ്എഫ്ഐക്കെതിരേ നടക്കുന്നത് പൊളിറ്റിക്കല്‍ മോബ് ലിഞ്ചിങ്’: ഇതെല്ലാം മറികടക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പുമന്ത്രി പിഎ മുഹമ്മദ് റിയാസ്. മാധ്യമങ്ങള്‍ നടത്തുന്നത് എസ്എഫ്ഐക്കെതിരായ പൊളിറ്റിക്കല്‍ മോബ് ലിഞ്ചിങ്ങെന്ന് മന്ത്രി പറഞ്ഞു. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ഉണ്ടായ സംഭവം അപലപനീയമാണെന്നും എല്ലാവരുടെയും മനസിനു വലിയ പ്രയാസമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എസ്എഫ്ഐയില്‍ പ്രവര്‍ത്തിക്കുന്ന ആളെ കണ്ടാല്‍ ആട്ടിയോടിക്കണം എന്ന നിലയിലുള്ള അസംബന്ധ പ്രചാരണങ്ങള്‍ അല്ലേ കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടത്തുന്നത്. ഇതൊക്കെ ശരിയാണോ? മന്ത്രി ചോദിച്ചു. പക്ഷേ അതിനെയൊക്കെ മറിക്കടന്ന് എസ്എഫ്ഐ കാമ്പസുകളില്‍ വിജയിച്ചു വരുന്നത് അവര്‍ ഉയര്‍ത്തി പിടിക്കുന്ന രാഷ്ട്രീയം സത്യമായതു കൊണ്ടാണ്. കലാലയങ്ങളിൽ തെറ്റായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എസ്എഫ്ഐ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അതിൽ വ്യത്യസ്ത നിലപാട് എടുക്കുന്നവർക്കെതിരെ കർക്കശ നിലപാടാണ് എസ്എഫ്ഐ എടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ ദൗര്‍ഭാഗ്യകരമായ സംഭവം എസ്എഫ്ഐക്കെതിരെ തിരിച്ചു വിടാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ രണ്ടു ലക്ഷ്യങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. പെട്ടെന്നുള്ള ലക്ഷ്യം ഇപ്പോള്‍ ആസന്നമായിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കുക എന്നതാണ്. എന്നാല്‍ അതൊന്നും നടക്കില്ല. കേരളത്തിന്റെ ക്യാമ്പസുകളിലേക്ക് മത-വര്‍ഗീയ ശക്തികള്‍ക്ക് കടന്നു വരാന്‍ സാധിക്കുന്നില്ല. ഇതിനു തടസം എസ്എഫ്ഐയാണ്. അതുകൊണ്ട് എസ്എഫ്ഐയെ തകര്‍ക്കണം എന്നതാണ് ദീര്‍ഘകാലത്തേക്കുള്ള ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button