ബീഹാർ മഹാസഖ്യം വീണു: നിതീഷ്‌ കുമാർ രാജിവച്ചു, ഇന്ന് തന്നെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ

ഡൽഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ രാജിവച്ചു. രാജ്ഭവനിലെത്തി ഗവർണർക്ക് രാജി കത്ത് കൈമാറി. അതേസമയം, എൻഡിഎ മുഖ്യമന്ത്രിയായി ഇന്ന് നിതീഷ്‌ കുമാർ സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാലുമണിയോടെ ജെ.ഡി.യു– ബി.ജെ.പി സഖ്യ സര്‍ക്കാര്‍ അധികാരമേല്‍ക്കും. ജെ.ഡി.യു, ബി.ജെ.പി, എച്ച്.എ.എം പാര്‍ട്ടികള്‍ മന്ത്രിസഭയില്‍ അംഗങ്ങളാകുമെന്നാണ് പുറത്തുവരുന്ന ധാരണ.

ബീഹാറിൽ മഹാസഖ്യ സർക്കാർ നിലംപതിക്കുമെന്ന വാർത്തകൾ മുൻപേ പുറത്ത് വന്നിരുന്നു. സർക്കാരിന് നേതൃത്വം നൽകിയിരുന്ന മുഖ്യമന്ത്രി തന്നെയാണ് തന്റെ നിലവിലെ സർക്കാരിനെ തകർത്ത് ദേശീയ ജനാധിപത്യ സഖ്യ സർക്കാരിനെ അധികാരത്തിലേറ്റുന്നത്. നിലവിലെ സർക്കാർ വീ ണെങ്കിലും രാജിവച്ച നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയായി തുടരും എന്ന പ്രത്യേകതയും ഈ അധികാര മാറ്റത്തിനുണ്ടാകും. ഭരണത്തിൽ പങ്കാളികളായിരുന്ന ആർജെഡി പ്രതിപ​ക്ഷത്തേക്കും, പ്രതിപക്ഷമായ ബിജെപി ഭരണപക്ഷത്തേക്കും എത്തുന്നു എന്നതാണ് ബീഹാർ രാഷ്ട്രീയത്തിൽ സംഭവിക്കുന്ന പ്രധാന മാറ്റം.

അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ്കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്നാണ് ജെഡിയും ബിജെപി ധാരണ. സുശീൽ മോദിയും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാകാനാണ് സാധ്യത. സ്പീക്കർ പദവി ബി ജെ പി ക്ക് നൽകാനും ധാരണയായതായിട്ടാണ് സൂചന. 2025 മുതൽ നിതീഷിന് എൻഡിഎ കൺവീനർ പദവി നൽകും.

 

 

 

 

Share
Leave a Comment