Latest NewsKeralaIndia

രണ്ട് മണിക്കൂര്‍ നേരം കച്ചവടം മുടങ്ങിയതിന് കടയുടമയ്ക്ക് ഗവര്‍ണര്‍ നഷ്ടപരിഹാരവും നൽകി

കൊല്ലം: നിലമേലിൽ എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ കസേരയിട്ട് ഇരുന്ന് സമരം നടത്തിയതിനെ തുടര്‍ന്ന് കച്ചവടം മുടങ്ങിയ കടയുടമയ്ക്ക് നഷ്ടപരിഹാരം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.
ആയിരം രൂപയാണ് കടയുടമയ്ക്ക് ഗവര്‍ണറുടെ പഴ്‌സനല്‍ സ്റ്റാഫ് നഷ്ടപരിഹാരമായി നല്‍കിയത്.

രണ്ടുമണിക്കൂറോളം നേരമാണ് ഗവര്‍ണര്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. നിലമേലിൽ എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെയാണ് കാറിൽനിന്നു പുറത്തിറങ്ങി റോഡിലിറങ്ങി ഗവർണർ പ്രതിഷേധിച്ചത്.ഇന്ന് രാവിലെയാണ് സംഭവം. കൊല്ലം നിലമേലിൽ എസ്.എഫ്.ഐ പ്രവർത്തകർ ഗവർണർക്ക് നേരെ കരിങ്കൊടി കാണിക്കുകയായിരുന്നു.

ഇതിനു പിന്നാലെ കാറിൽനിന്നു പുറത്തിറങ്ങി റോഡരികിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. കരിങ്കൊടി കാണിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യാതെ മടങ്ങിപ്പോകില്ലെന്ന് ഗവർണർ അറിയിച്ചു. തുടർന്ന് വാഹനത്തിൽ തിരിച്ചു കയറാൻ കൂട്ടാക്കാതെ ഗവർണർ കസേരയിൽ ഇരുന്ന് പ്രതിഷേധിച്ചു. സംഭവത്തിൽ 12 പേരെ അറസ്റ്റ് ചെയ്തെന്ന് റൂറൽ എസ്.പി ഗവർണറെ അറിയിച്ചു. എന്നാൽ 50 പേരെയും അറസ്റ്റ് ചെയ്യാതെ മടങ്ങിപ്പോകില്ലെന്ന് ഗവർണർ എസ്.പിക്ക് മറുപടി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button