ന്യൂഡല്‍ഹി: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം അയോദ്ധ്യ രാമക്ഷേത്രത്തിലേയ്ക്ക് ഭക്തജനലക്ഷങ്ങളാണ് ദര്‍ശനത്തിന് എത്തുന്നത്. ഇതോടെ, അഭൂതപൂര്‍വ്വമായ തിരക്ക് കണക്കിലെടുത്ത് ദര്‍ശനം ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രിരോട് അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തി.
Read Also: മസാല ബോണ്ട് നിയമപരം: കിഫ്ബിക്കുള്ള വിശ്വാസ്യത ചെറുതല്ലെന്ന് തോമസ് ഐസക്ക്
മാര്‍ച്ച് വരെ തിരക്ക് തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സമയത്ത് ദര്‍ശനം ഒഴിവാക്കണമെന്നാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിഐപികളുടെ സന്ദര്‍ശനം പൊതുജനങ്ങള്‍ക്ക് അസൗകര്യം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ഇത് തടയുന്നതിനായി കേന്ദ്ര മന്ത്രിമാര്‍ മാര്‍ച്ചില്‍ അയോദ്ധ്യ സന്ദര്‍ശനം ആസൂത്രണം ചെയ്യണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, തിരക്ക് കണക്കിലെടുത്ത് ക്ഷേത്ര നഗരത്തിന്റെ അതിര്‍ത്തികള്‍ താത്കാലികമായി അടച്ചതായി അയോദ്ധ്യ ജില്ലാ ഭരണകൂടം അറിയിച്ചു. സ്ഥലത്ത് സുരക്ഷയ്ക്കായി കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചതായും അധികൃതര്‍ അറിയിച്ചു.
Post Your Comments