
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പിതാവിന് 150 വര്‍ഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും ശിക്ഷ. 49 കാരനായ പിതാവിനെ പെരിന്തല്‍മണ്ണ പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷിച്ചത്.
പിഴത്തുകയില്‍ നിന്നും രണ്ടുലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കാനും പോക്‌സോ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലായി വിധിച്ച 150 വര്‍ഷം കഠിന തടവ് ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകുമെന്നും കോടതി നിര്‍ദേശിച്ചു.
Post Your Comments