ബെംഗളൂരു: 12 കാരിയെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേയ്ക്ക് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഫ്ളാറ്റിന്റെ 29-ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വിദ്യാര്‍ത്ഥിനി താഴേയ്ക്ക് ചാടുകയായിരുന്നു എന്നാണ് വിവരം. ബെംഗളൂരുവില്‍ പുലര്‍ച്ചെ അഞ്ചിന് ബേഗുര്‍ റോഡിലാണ് സംഭവം.
Read Also: ലോറിയും ട്രക്കും കാറുകളും കൂട്ടിയിടിച്ച് അപകടം: നാലു പേർ മരണപ്പെട്ടു
ശബ്ദം കേട്ട് വന്ന ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുട്ടിയെ കാണുന്നത്. ഉടന്‍ തന്നെ അപ്പാര്‍ട്ട്മെന്റിലുള്ള ആളുകളെ വിവരമറിയിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
അതേസമയം. പുലര്‍ച്ചെ നാലരയോടെ കുട്ടി മുറിക്ക് പുറത്തുനില്‍ക്കുന്നത് അമ്മ കണ്ടിരുന്നുവെന്നും കാര്യം തിരക്കിയപ്പോള്‍ വ്യക്തമായ മറുപടിയൊന്നും നല്‍കാതെ മുറിക്കുള്ളിലേക്ക് പോകുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
Post Your Comments