Latest NewsNewsIndia

100 രൂപ കൊണ്ട് നാടുവിട്ടു: മൈസൂര്‍, ഹൈദരാബാദ്, ചെന്നൈ നഗരം ചുറ്റി 12കാരന്‍

കയ്യില്‍ വെറും 100 രൂപയുമായി നാടുവിട്ട പന്ത്രണ്ടുകാരൻ കറങ്ങിയത് നിരവധി സംസ്ഥാനങ്ങൾ. ബംഗളൂരുവില്‍ നിന്നാണ് ആൺകുട്ടി നാടുവിട്ടത്. മൈസൂര്‍, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളിലേക്ക് ഈ ആറാം ക്ലാസ് വിദ്യാര്‍ഥി എത്തി. പരിണവ്‌ എന്ന കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാർ പോലീസിൽ പരാതി നൽകി അറിയിച്ചു. തുടർന്ന് വിവരം സമൂഹമാധ്യമങ്ങളിലും പരന്നതോടെ വ്യാപകമായ തിരച്ചിലാണ് നടന്നത്. എന്നാൽ, എത്ര അന്വേഷിച്ചിട്ടും ആദ്യമൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കുട്ടി പോലീസിനെ കബളിപ്പിച്ചുകൊണ്ടിരുന്നു. ഇതാണ് കുട്ടിയെ കിട്ടാൻ താമസിച്ചത്.

ഞായറാഴ്ചയാണ് കുട്ടിയെ കാണാതെ പോവുന്നത്. വൈകുന്നേരം ബംഗളൂരു മജസ്റ്റിക് ബസ് ടെര്‍മിനലില്‍ നിന്ന് പരിണവ് ബസ് കയറി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ബംഗളുരുവില്‍ നിന്ന് മൈസൂരുവിലേക്കാണ് പരിണവ് ആദ്യം പോയത്. കയ്യില്‍ പണമായി ഉണ്ടായത് 100 രൂപയാണെങ്കിലും കയ്യിലുണ്ടായിരുന്ന പാര്‍ക്കര്‍ പേന 100 രൂപയ്ക്ക് വിറ്റും പരിണവ് തന്റെ ചിലവിനുള്ള പണമുണ്ടാക്കി. പരിണവ് പേന വില്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

റോഡിലൂടെ നടക്കുന്ന പരിണവിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് മകനെ കണ്ടെത്താന്‍ സഹായിക്കണം എന്ന് അഭ്യര്‍ഥനയുമായി മാതാപിതാക്കൾ സമൂഹ മാധ്യമങ്ങളിലും വിവരം പങ്കുവെച്ചു. തോടെ ഹൈദരാബാദിലെ മെട്രോയില്‍ വെച്ച് കുട്ടിയെ ഒരു യാത്രക്കാരന്‍ കണ്ടെത്തുകയായിരുന്നു. കാണാതായി മൂന്ന് രാത്രികൾക്ക് ശേഷമാണ് കുട്ടിയെ തിരിച്ച് കിട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button