Kerala

മക്കള്‍ ഉപേക്ഷിച്ച അന്നക്കുട്ടിയുടെ മരണം: മകനും മകള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്, റിപ്പോര്‍ട്ട് തേടി കേരളാ ബാങ്ക്

കുമളി: വാടക വീട്ടില്‍ മക്കള്‍ ഉപേക്ഷിക്കുകയും കയ്യൊടിഞ്ഞ് അവശനിലയിലാവുകയും ചെയ്തതോടെ പൊലീസ് ആശുപത്രിയിലെത്തിച്ച വൃദ്ധ അന്നക്കുട്ടി മരിച്ച സംഭവത്തില്‍ മക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് മകനും മകള്‍ക്കുമെതിരെ പൊലീസ് കേസ് എടുത്തത്. കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളനിയില്‍ വാടകവീട്ടില്‍ കഴിഞ്ഞിരുന്ന മൈലക്കല്‍ അന്നക്കുട്ടി മാത്യുവാണ് കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

അമ്മ ആശുപത്രിയിലായ വിവരം മക്കളെ അറിയിച്ചെങ്കിലും നോക്കാൻ മക്കള്‍ ഇരുവരും തയ്യാറായില്ല. പൊലീസ് അറിയിച്ചത് അനുസരിച്ച്‌ ആശുപത്രിയിലെത്തിയ മകനാവട്ടെ വളർത്തു നായയെ നോക്കാൻ ആളില്ലെന്ന് പറഞ്ഞ് തിരിച്ചു പോവുകയും ചെയ്തു. മണിക്കൂറുകള്‍ക്കകം അന്നക്കുട്ടി മരിച്ചു.

മരണ വിവരം അറിയിച്ചിട്ടും മൃതദേഹം കൊണ്ടുപോകാനും മക്കള്‍ എത്തിയില്ല. തുടർന്ന് ജില്ല ഭരണകൂടവും പൊലീസും നാട്ടുകാരും ചേർന്നാണ് കുമളിയിലെത്തിച്ച്‌ സംസ്‌കാരം നടത്തിയത്. കുമളി പഞ്ചായത്തംഗം ജയമോള്‍ മനോജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്, കേരള ബാങ്ക് കുമളി ശാഖയിലെ ജീവനക്കാരനായ മകൻ സജിമോനും, പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായ മകള്‍ സിജിക്കുമെതിരേ കുമളി പൊലീസ് കേസെടുത്തത്.

പൊലീസ് ഇരുവർക്കും നോട്ടീസ് നല്‍കും. ഇതുസംബന്ധിച്ച്‌, കളക്ടർക്കും പൊലീസ് റിപ്പോർട്ട് നല്‍കും. സജിമോൻ ജോലിചെയ്യുന്ന കേരള ബാങ്കും പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കുമളി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായ മകള്‍ സിജിയെ സസ്‌പെൻഡ് ചെയ്യാനും തീരുമാനിച്ചിട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button