WayanadKeralaLatest NewsNews

മാനന്തവാടിയിൽ ഭീതി വിതച്ച് കരടി, പ്രദേശവാസികളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം

ജനവാസ മേഖലയായ വള്ളിയൂർക്കാവിൽ ഭൂരിഭാഗവും വയലുകളാണ് ഉള്ളത്

മാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടിയിൽ കരടിയുടെ സാന്നിധ്യം. വള്ളിയൂർക്കാവിന് സമീപം ജനവാസ മേഖലയിലാണ് കരടി ഇറങ്ങിയതായി സൂചന. കരടിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവിയിലാണ് ഇന്ന് പുലർച്ചെ 2:00 മണിയോടെ കരടിയുടെ ചിത്രങ്ങൾ പതിഞ്ഞത്. ഇന്നലെ രാത്രിയിൽ പ്രദേശത്തിന്റെ പല ഭാഗങ്ങളിലും കരടിയെ കണ്ടതായി നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

ജനവാസ മേഖലയായ വള്ളിയൂർക്കാവിൽ ഭൂരിഭാഗവും വയലുകളാണ് ഉള്ളത്. നിലവിൽ, നാട്ടുകാരും വനം വകുപ്പും ചേർന്ന് പരിശോധന നടത്തുകയാണ്. അതിനാൽ, ജനങ്ങൾ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് വനം വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ആന, പുലി, കരടി, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് വയനാട്ടിൽ പതിവ് സംഭവമായിരിക്കുകയാണ്. കരടിയുടെ സാന്നിധ്യം കൂടി കണ്ടെത്തിയതോടെ പ്രദേശവാസികൾ ഒന്നടങ്കം ആശങ്കയിലാണ്.

Also Read: ടാറ്റ മോട്ടോഴ്സ്: തിരഞ്ഞെടുത്ത മോഡൽ കാറുകളുടെ വില വർദ്ധിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button