KeralaLatest NewsNews

വയനാട് പുനരധിവാസം : ദുരന്തബാധിതരെ ആരെയും ഒഴിവാക്കില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി

വായ്പ ഉടന്‍ തിരിച്ചടച്ചില്ലെങ്കില്‍ കേസ് കൊടുക്കുമെന്നാണ് ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണി

കല്‍പ്പറ്റ : വയനാട് പുനരധിവാസ പദ്ധതിയില്‍ നിന്ന് ദുരന്തബാധിതരെ ആരെയും ഒഴിവാക്കില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ വ്യക്തമാക്കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (ഡി ഡി എം എ)യാണ് പദ്ധതി തയ്യാറാക്കുന്നത്. നിലവിലുള്ളത് കരട് പട്ടികയാണെന്നും മന്ത്രി പറഞ്ഞു.

അതിനിടെ, വായ്പാ തിരിച്ചടവ് ആവശ്യപ്പെട്ട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചു. വായ്പ ഉടന്‍ തിരിച്ചടച്ചില്ലെങ്കില്‍ കേസ് കൊടുക്കുമെന്നാണ് ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണി. ചൂരല്‍മല സ്വദേശി രമ്യയ്ക്കാണ് സ്വകാര്യ ധനകാര്യ സ്ഥാപനം ശബ്ദ സന്ദേശം അയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button