KeralaLatest NewsNews

വമ്പന്‍ പ്രഖ്യാപനങ്ങളുമായി പ്രകടനപത്രിക പുറത്തിറക്കി ട്വിന്റി20, ലക്ഷ്യം ലോക്‌സഭ തെരഞ്ഞെടുപ്പ്

ഭക്ഷ്യധാന്യങ്ങളുടെയും മരുന്നുകളുടെയും വില 50% വരെ കുറയ്ക്കും, 60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള പ്രതിമാസ ക്ഷേമപെന്‍ഷന്‍ 5000 രൂപയാക്കി ഉയര്‍ത്തും: വമ്പന്‍ പ്രഖ്യാപനങ്ങളുമായി തെരഞ്ഞെടുപ്പ് പ്രകടനപത്രിക

കൊച്ചി: ഇത്തവണ ലോക്‌സഭാ തെരെഞ്ഞെടുപ്പിലും മത്സരിക്കാന്‍ ഒരുങ്ങുകയാണ് ട്വന്റി20 പാര്‍ട്ടി. ജനക്ഷേമ വാഗ്ദാനങ്ങളുമായുള്ള പ്രകടന പത്രിക തെരെഞ്ഞെടുപ്പിനു മുന്നോടിയായി ട്വന്റി20 എറണാകുളത്ത് പുറത്തിറക്കി. എറണാകുളം പൂത്തൃക്കയില്‍ സമ്മേളനം നടത്തിയാണ് ട്വന്റി20 പാര്‍ട്ടി പ്രകടന പത്രിക ജനങ്ങള്‍ക്ക് മുന്നില്‍ വച്ചത്. കിഴക്കമ്പലം മോഡല്‍ ഭക്ഷ്യസുരക്ഷ പദ്ധതി സംസ്ഥാനമാകെ നടപ്പിലാക്കും.

Read Also: പവിത്രമായ അക്ഷതത്തെ ആക്ഷേപിച്ച് പി. ജയരാജൻ; മഞ്ഞളും അരിയും നൽകുന്നത് മരണാനന്തര ചടങ്ങിനെന്ന് വിമർശനം

ഭക്ഷ്യധാന്യങ്ങളുടെയും മരുന്നുകളുടെയും വില 50% വരെ കുറയ്ക്കും, 60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള പ്രതിമാസ ക്ഷേമപെന്‍ഷന്‍ 5000 രൂപയാക്കി ഉയര്‍ത്തും, എട്ടുലക്ഷത്തോളം വരുന്ന ഭിന്നശേഷിക്കാര്‍ക്കും മാസം 5000 രൂപ പെന്‍ഷന്‍ നല്‍കുമെന്നതടക്കം നിരവധി ജനക്ഷേമ വാഗ്ദാനങ്ങളാണ് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് യോഗത്തില്‍ പ്രഖ്യാപിച്ചത്. ലോക്‌സഭയിലെ മത്സരം സംബന്ധിച്ച് അടുത്ത ആഴ്ച്ചയോടെ പാര്‍ട്ടി അന്തിമ തീരുമാനമെടുക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button