ന്യൂഡല്‍ഹി : 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഫലപ്രഖ്യാപനം പൂര്‍ത്തിയായതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കൊരുങ്ങി എന്‍ഡിഎ നേതാക്കള്‍. കേന്ദ്ര മന്ത്രിസഭാ യോഗവും ഇന്ന് ചേരും. ബിജെപി നേതാക്കളും എന്‍ഡിഎയിലെ മറ്റ് സഖ്യകക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയ ദേശീയ നേതാക്കളുടെ നേതൃത്വത്തിലായിരിക്കും യോഗം. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാനത്തെ മന്ത്രിസഭാ യോഗമാണിത്. സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങളിലാണ് എന്‍ഡിഎ.
Read Also: തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ലോക നേതാക്കൾ
ആരായിരിക്കും കേന്ദ്രമന്ത്രിമാര്‍, ഏതൊക്കെ വകുപ്പുകള്‍ ആര്‍ക്കൊക്കെ ലഭിക്കും എന്നതിനെ കുറിച്ചുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടക്കും. ഭരണത്തുടര്‍ച്ച ഉറപ്പിച്ചതിന്റെ ആഘോഷത്തിലാണ് എന്‍ഡിഎ നേതൃത്വം. 300-ന് മുകളില്‍ അംഗങ്ങളുടെ പിന്തുണയോടെയായിരിക്കും എന്‍ഡിഎ മൂന്നാം സര്‍ക്കാര്‍ രൂപീകരിക്കുന്നത്.
ഒറ്റ എംപിമാരും സ്വതന്ത്രരും അടക്കം മുഖ്യധാരാ പാര്‍ട്ടിയുടെയോ മുന്നണിയുടെയോ ഭാഗമല്ലാത്ത 18 എംപിമാരാണ് വിജയിച്ചിട്ടുളളത്. ഇവരില്‍ പലരും എന്‍ഡിഎയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം.
Post Your Comments