കാഞ്ഞങ്ങാട്: കേരളത്തിൽ പൊതുവേ മരണാനന്തര ചടങ്ങുകൾക്കാണ് മഞ്ഞളും അരിയും നൽകാറുള്ളതെന്ന് സിപിഎം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി ജയരാജൻ. അക്ഷതം എന്ന പേരിൽ പ്രധാനമന്ത്രി എല്ലാവർക്കും കേരളത്തിലെത്തി നൽകിയത് മഞ്ഞളും അറിയുമാണെന്ന് അദ്ദേഹം പരിഹസിച്ചു. അയോധ്യയിൽ നടക്കുന്നത് എന്ത് ചടങ്ങ് ആണെന്നാണ് ജനങ്ങൾ ഊഹിക്കേണ്ടതെന്നും ഒരു പ്രത്യേക മത വിഭാഗത്തിലുള്ള അമ്പലത്തിന്റെ മുഖ്യ യജമാനനായി രാജ്യത്തിന്റെ പ്രധാനമന്ത്രി മാറുന്നത് ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയെ അപഹാസ്യമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തികച്ചും രാഷ്ട്രീയ താൽപര്യത്തെ മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് കേന്ദ്രഭരണം കൈയാളുന്ന ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള ബിജെപി സർകാർ മുന്നോട്ടുപോകുന്നത്. ചരിത്രത്തെ കൃത്യമായി ഓർമിപ്പിച്ചു കൊണ്ടിരിക്കണമെന്നും ചരിത്രത്തെ തമസ്കരിക്കുന്ന വർത്തമാന കാഴ്ചയാണ് ഇന്ന് നിലനിൽക്കുന്നതെന്നും പി ജയരാജൻ പറഞ്ഞു. തുളുനാട് മാസിക, പുരോഗമന കലാസാഹിത്യസംഘം കാഞ്ഞങ്ങാട് ഏരിയ കമിറ്റി, സിപി.എം നാലപ്പാടം ബ്രാഞ്ച് എന്നിവ സംയുക്തമായി സംഘടിപ്പിച്ച വിനോദിനി നാലപ്പാടം തുളുനാട് അവാർഡ് വിതരണവും അനുസ്മരണ പ്രഭാഷണവും പുസ്തക പ്രകാശനവും നവ കേരളാ സദസിന്റെ പ്രചരണാർർഥം ഒരുക്കിയ ഒപ്പരം ഡോക്യുഫിക്ഷന്റെ സംവിധായകൻ പി രാധാകൃഷ്ണനെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രാണ പ്രതിഷ്ഠ ചടങ്ങിന് നേതൃത്വം നൽകിയത്. സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ രാം ലല്ലയുടെ വിഗ്രഹം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് നേതൃത്വം നൽകിയത്. വിഗ്രഹം അനാച്ഛാദനം ചെയ്ത ശേഷം പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശ്രീരാമന് പ്രണാമം അർപ്പിച്ചു. രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ പ്രമാണിച്ച് ബി.ജെ.പി നേതാക്കൾ രാമേശ്വരം ശങ്കരമഠത്തിൽ പ്രത്യേക പൂജ സംഘടിപ്പിച്ചിരുന്നു.
Post Your Comments