Latest NewsKeralaNews

മണ്ണെണ്ണ വയറ്റിലെത്തിയതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കാസർഗോഡ്: മണ്ണെണ്ണ വയറ്റിലെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു.

കാസർഗോഡ് ചെർക്കളയിലാണ് സംഭവം. പാണലം പെരുമ്പള കടവിലെ ഓട്ടോ ഡ്രൈവറായ പാറപ്പുറം മുഹമ്മദ് അഷറഫിന്റെയും കെഎം ഫമീനയുടെയും മകൻ എംഎ ഉമ്മർ അഫ്ത്വാബുദ്ദീൻ (16) ആണ് മരിച്ചത്. നായന്മാർമൂല തൻബീഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്‌.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ അസ്വസ്ഥത അനുഭവിച്ച വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സഹോദരങ്ങൾ: അഫീല, ഫാത്വിമ (ആറാംതരം വിദ്യാർഥിനി, നായന്മാർമൂല ടിഐഎച്ച്എസ് സ്കൂൾ).

shortlink

Related Articles

Post Your Comments

Related Articles


Back to top button