ജനുവരി 22-ന് രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുകയാണ്. അതിന് മുന്നോടിയായി രാം ലല്ലയുടെ വിഗ്രഹം ക്ഷേത്രത്തിൽ എത്തിച്ചു കഴിഞ്ഞു. അയോദ്ധ്യാ രാമക്ഷേത്രത്തിൽ രാം ലല്ലയെ പ്രതിഷ്ഠിച്ചതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് രംഗത്തു വന്നിരിക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത്ത് ജഹാൻ. പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കായി കാത്തിരിക്കുകയാണ് ഭക്തർ. രാമരാജ്യം സാക്ഷാത്കരിക്കുമെന്ന വാക്ക് പ്രധാനമന്ത്രി നിറവേറ്റിയെന്നും സനാതന ധർമ്മം എക്കാലവും ലോകത്ത് നിലനിൽക്കുമെന്നും നുസ്രത്ത് ജഹാൻ പറഞ്ഞു. അയോദ്ധ്യയിൽ രാമനുള്ള കാലത്തോളം ഇനി പ്രധാനമന്ത്രിയുടെ പേരും അറിയപ്പെടും. രാമരാജ്യം സാക്ഷാത്കരിക്കുമെന്ന് ഭാരതത്തിലെ ജനങ്ങളോട് വാക്കുനൽകുക മാത്രമല്ല ആ ദൗത്യം പൂർത്തിയാക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി കാണിച്ചു തന്നു എന്നാണ് നുസ്രത്ത് പറയുന്നത്.
അതേസമയം, രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ മുന്നോടിയായുള്ള ആചാരങ്ങളുടെ ഭാഗമായാണ് ശ്രീകോവിലിനുള്ളിൽ രാം ലല്ല വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. 22ന് പ്രാണപ്രതിഷ്ഠ നടത്തുന്ന ശ്രീരാമവിഗ്രഹത്തിന്റെ പൂർണ ചിത്രം ഇന്നലെ പുറത്തുവിട്ടിരുന്നു. ശ്രീരാമന്റെ അഞ്ചു വയസ്സുള്ള രൂപമായ ‘രാം ലല്ല’ വിഗ്രഹമാണ് ക്ഷേത്രത്തിൽ സ്ഥാപിക്കുന്നത്. മൈസൂരുവിലെ ശിൽപി അരുൺ യോഗിരാജ് നിർമിച്ച 51 ഇഞ്ച് ഉയരമുള്ള വിഗ്രഹം കരിങ്കല്ലിലാണ് നിർമിച്ചിരിക്കുന്നത്.
വ്യാഴാഴ്ച ഉച്ചയോടെ രാം ലല്ല വിഗ്രഹം ശ്രീകോവിലിൽ സ്ഥാപിച്ചതായി പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട പുരോഹിതൻ അരുൺ ദീക്ഷിത് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. പ്രാർത്ഥനകൾക്കിടയിലാണ് ഇത് ചെയ്തതെന്ന് ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന ബോഡിയായ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.ഉദ്ഘാടന ദിവസം സുരക്ഷാ കാരണങ്ങളാൽ ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രമേ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി 22 ന് രാമക്ഷേത്രത്തിലെ ‘പ്രൺ പ്രതിഷ്ഠ’ ചടങ്ങിന് ശേഷം, ക്ഷേത്രം അ ടുത്ത ദിവസം പൊതുജനങ്ങൾക്കായി തുറക്കുമെന്ന പ്രതീക്ഷയിലാണ് ഭക്തർ.
Post Your Comments