ലക്നൗ: പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷമുള്ള ആദ്യത്തെ രാമനവമി വൻ ആഘോഷമാക്കാനൊരുങ്ങി അയോദ്ധ്യ. വലിയ രീതിയിലുള്ള ആഘോഷരാവിനാണ് അയോദ്ധ്യ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഇതിന്റെ ഭാഗമായുള്ള സജ്ജീകരണങ്ങൾ പുരോഗമിക്കുകയാണ്. ഭക്തരും രാമജന്മഭൂമി ട്രസ്റ്റും ചേർന്നാണ് വിവിധ സജ്ജീകരണങ്ങൾ ഒരുക്കുന്നത്. അന്നേ ദിവസം രാംലല്ലയിൽ പതിക്കുന്ന സൂര്യരശ്മികളുടെ ആകാശക്കാഴ്ച യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ ട്രസ്റ്റ് ആരംഭിച്ചിട്ടുണ്ട്.
സൂര്യ അഭിഷേക ദർശനത്തിനായി നിലവാരമുള്ള നാല് കണ്ണാടികളും, നാല് ലെൻസുകളുമാണ് ഉപയോഗിക്കുകയെന്ന് രാമ ജന്മഭൂമി ട്രസ്റ്റ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി റൂർക്കിയിലെ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർ അയോദ്ധ്യയിൽ പഠനങ്ങൾ നടത്തുകയാണ്. ഏപ്രിൽ 9 മുതലാണ് രാമനവമി ആഘോഷങ്ങൾക്ക് തുടക്കമാകുക. രാംലല്ലയുടെ ജന്മദിനമായ 17നാണ് വിപുലമായ ആഘോഷങ്ങൾ നടക്കുക. അന്ന് ഉച്ചയ്ക്ക് 12 മണിക്ക് ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്ന രാംലല്ലയിൽ സൂര്യരശ്മികൾ നേരിട്ട് പതിക്കുന്നതാണ്.
ഈ ആഘോഷത്തോടെ ചടങ്ങുകൾ അവസാനിക്കും.
Also Read: നാഗദൈവങ്ങൾക്കു പ്രാധാന്യമുള്ള മണ്ണാറശ്ശാല ആയില്യവും വഴിപാടുകളും : പാലിച്ചാൽ അഭീഷ്ട സിദ്ധി
Post Your Comments