Latest NewsKeralaNews

ഭാഗ്യയുടെ വിവാഹത്തിന് മമ്മൂട്ടിയും മോഹൻലാലും, പുരോഗമനവാദികളും ഇടതുപക്ഷവും മമ്മൂട്ടിയ്‌ക്കെതിരെ തിരിയുമോ? അഞ്ജു പാർവതി

പാർട്ടി ചാനൽ ചെയർമാൻ പോകരുത് എന്ന് പറയാൻ ധൈര്യം ഉണ്ടോ സഖാവ് ഗോവിന്ദൻ നയിക്കുന്ന പാർട്ടിക്ക്???

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം നാളെ ഗുരുവായൂർ അമ്പലത്തിൽ വച്ച് നടക്കുകയാണ്. അതിനു മുന്നോടിയായി നടക്കുന്ന ചടങ്ങുകളിൽ മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തു എന്ന പേരിലും ബിജെപി നേതാവായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങ് ആണെന്ന കാരണത്താലും ആരെങ്കിലും മമ്മൂട്ടിക്കെതിരെ വിമർശനം ഉയർത്തുമോ എന്ന ചോദ്യവുമായി അധ്യാപികയും എഴുത്തുകാരിയുമായ അഞ്ജു പാർവതി.

ഭാഗ്യയുടെ വിവാഹ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നതിനാൽ 12 ഓളം വിവാഹങ്ങൾ മാറ്റിവയ്‌ക്കേണ്ടി വന്നു എന്ന വ്യാജവാർത്ത ഇടതുപക്ഷ അനുകൂലികൾ സോഷ്യൽ മീഡിയ പ്രചരിപ്പിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അഞ്ജുവിന്റെ പ്രതികരണം.

read also: അഭിമാന നേട്ടം: ലോകാരോഗ്യ സംഘടനയുടെ മരുന്നുകളുടെ അടിയന്തര ഉപയോഗ ലിസ്റ്റിൽ ഇടംപിടിച്ച് ഇന്ത്യയുടെ കോവിഡ് വാക്‌സിൻ

കുറിപ്പ് പൂർണ്ണ രൂപം,

നാളെ ഗുരുവായൂരിൽ വച്ച് നടക്കുന്ന ശ്രീ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കുവാൻ എത്തിയ മലയാളത്തിന്റെ അഭിമാന താരങ്ങളായ മമ്മൂക്കയും ലാലേട്ടനും ഗുരുവായൂർ ഗോകുലം പാർക്കിൽ ❤️❤️❤️
ഇനി കുറച്ച് ചോദ്യങ്ങൾ!!
നാളെ ഇന്ത്യൻ പ്രധാനമന്ത്രി മോദിജി പങ്കെടുക്കുന്ന അതേ വിവാഹത്തിന് പങ്കെടുക്കുന്ന ശ്രീ മമ്മൂക്കയ്ക്ക് എതിരെ തിട്ടൂരം ഇറക്കുവാൻ ഇടത്പക്ഷ പ്രമുഖർക്ക് ധൈര്യം ഉണ്ടോ???
നടി ശോഭനയ്ക്ക് എതിരെ കോലാഹല നാടകങ്ങൾ നടത്തിയ പുരോഗമനവാദികൾ ശ്രീ മമ്മൂക്കയ്ക്ക് എതിരെയും തിരിയുമോ??
ഇടത് നരേഷൻ അനുസരിച്ച് 12 പെൺകുട്ടികളുടെ വിവാഹം മുടക്കി നടത്തുന്ന ഈ കല്യാണത്തിന് മമ്മൂക്ക വന്നത് നെറികേട് അല്ലേ എന്ന് ചോദിക്കാൻ പോരാളി ഷാജിമാർക്ക് നാവ് പൊന്തുമോ??
പ്രധാനമന്ത്രി പങ്കെടുക്കുന്ന വിവാഹത്തിന്, അതും ഒരു ബി ജെ പി നേതാവിന്റെ മകളുടെ വിവാഹത്തിന്
പാർട്ടി ചാനൽ ചെയർമാൻ പോകരുത് എന്ന് പറയാൻ ധൈര്യം ഉണ്ടോ സഖാവ് ഗോവിന്ദൻ നയിക്കുന്ന പാർട്ടിക്ക്???
ശ്രീ നരേന്ദ്ര മോദിയുമായി വേദി പങ്കിട്ടതിൽ ശ്രീമതി ശോഭനയെ എതിർക്കുന്നവരോട്, രാമക്ഷേത്രത്തെ ഏതിർക്കുന്നവരോട്, അക്ഷതം സ്വീകരിക്കുന്നവരെ എതിർക്കുന്നവരോട്, ശ്രീമതി ചിത്രയെ എതിർത്ത് കഴിഞ്ഞ ദിവസം ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും സംസാരിക്കുന്നവരോട് ഒക്കെ ഒന്ന് ചോദിക്കട്ടെ – ശ്രീ നരേന്ദ്രമോദി പങ്കെടുക്കുന്ന, ബി ജെ പി നേതാവ് സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് CPM പാർട്ടി ചാനലായ കൈരളി ടി വി യുടെ ചെയർമാൻ ശ്രീ മമ്മൂട്ടി പങ്കെടുക്കുമ്പോൾ അസ്വഭാവികത ഒന്നും തോന്നുന്നില്ലേ? അതും നിങ്ങളുടെ വേർഷൻ അനുസരിച്ചു പന്ത്രണ്ട് പെൺകുട്ടികളുടെ സ്വപ്നങ്ങളെയും അവരുടെ മാതാപിതാക്കളുടെ മുഹൂർത്ത സ്വപ്നങ്ങളെയും തച്ചുടച്ച ആ വിവാഹത്തിന് ശ്രീ മമ്മൂക്ക
പങ്കെടുത്താൽ ആ സ്ഥാനത്ത് നിന്നും മമ്മൂട്ടിയെ മാറ്റുമോ ….?
എന്തിലും ഏതിലും രാഷ്ട്രീയവും മതവും തിരുകി വച്ച് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്നവരോട് മാത്രമാണ് ഈ ചോദ്യങ്ങൾ!!! ഒന്ന് രാഷ്ട്രീയവും മറ്റൊന്ന് വിവാഹവും ആണെന്ന് അറിയാതെ അല്ല ഈ പോസ്റ്റ്‌. പക്ഷേ ഇല്ലാ കഥ ആയ 12 വിവാഹങ്ങൾ മുടക്കി നടത്തുന്ന കല്യാണം എന്ന നരേറ്റീവ് സൃഷ്ടിച്ചവർക്ക് ഇതിനുള്ള ഉത്തരം തരാൻ ബാധ്യത ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button