തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്ക് എതിരെ പ്രതിഷേധമുയര്‍ത്താന്‍ എല്‍ഡിഎഫും യുഡിഎഫും ഒന്നിക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനം ഉണ്ടാകും . പ്രതിപക്ഷവുമായി ഇത് സംബന്ധിച്ച് തിങ്കള്‍ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചര്‍ച്ച നടത്തുന്നത്.
Read Also: കേരളം വീണ്ടും ചുട്ടുപൊള്ളുന്നു! കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 36 ഡിഗ്രി സെൽഷ്യസ് താപനില
കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യത്തിലാണ് പ്രത്യേക ചര്‍ച്ച. ഈ ചര്‍ച്ചയില്‍ നിലവിലെ സാഹചര്യങ്ങള്‍ ഇരുപക്ഷവും വിലയിരുത്തും. കേന്ദ്രത്തിന്റെ അവഗണന സംബന്ധിച്ച കാര്യങ്ങള്‍ നവകേരള സദസിലടക്കം മുഖ്യമന്ത്രിയും മന്ത്രിമാരും വിശദീകരിച്ചിരുന്നു. കേന്ദ്ര വിഹിതവും കടമെടുപ്പ് പരിധിയും വെട്ടിച്ചുരുക്കുന്നതും ബഡ്ജറ്റിന് പുറത്ത് കിഫ്ബി വഴിയുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തുന്നതും അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാരും സിപിഎമ്മും പലതവണ ഉന്നയിക്കുകയും ചെയ്തിരുന്നു.
Post Your Comments