Latest NewsKeralaNews

കേരളം വീണ്ടും ചുട്ടുപൊള്ളുന്നു! കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 36 ഡിഗ്രി സെൽഷ്യസ് താപനില

കഴിഞ്ഞ 24 മണിക്കൂറിൽ കോട്ടയത്തും ആലപ്പുഴയിലും 35 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്

തിരുവനന്തപുരം: ഇടവപ്പാതിയും തുലാവർഷവും പെയ്തൊഴിഞ്ഞതോടെ സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. കഴിഞ്ഞ ദിവസം പകൽ സമയത്തെ താപനില 36 ഡിഗ്രി സെൽഷ്യസ് വരെയാണ് ഉയർന്നിരിക്കുന്നത്. തെക്കേ ഇന്ത്യയിൽ നിന്ന് നാളെയോടെ തുലാവർഷം പൂർണമായും മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതോടെ, സംസ്ഥാനത്ത് വരും ആഴ്ചകളിൽ അന്തരീക്ഷ താപനില ഗണ്യമായി ഉയർന്നേക്കുമെന്നാണ് സൂചന. ഇത്തവണ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് കണ്ണൂർ ജില്ലയിലാണ്. 36.2 ഡിഗ്രി സെൽഷ്യസാണ് കണ്ണൂർ ജില്ലയിലെ താപനില.

കഴിഞ്ഞ 24 മണിക്കൂറിൽ കോട്ടയത്തും ആലപ്പുഴയിലും 35 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. 34 ഡിഗ്രി സെൽഷ്യസാണ് കൊച്ചിയിലെയും കോഴിക്കോടെയും താപനില. എല്ലാ ജില്ലകളിലും പകൽ സമയങ്ങളിലെ താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്നിട്ടുണ്ട്. അതേസമയം, രാത്രികാലങ്ങളിൽ 21 ഡിഗ്രി സെൽഷ്യസ് മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില. തുലാവർഷം പിൻവാങ്ങുന്നതോടെ തെലങ്കാന മുതൽ ലക്ഷദ്വീപ് വരെ മഴയുടെ അളവിൽ ഗണ്യമായ കുറവ് ഉണ്ടാകുന്നതാണ്.

Also Read: ശ്രീരാമനോടും അയോധ്യയോടും എതിര്‍പ്പില്ല, പിന്നീട് കുടുംബസമേതവുമായി ക്ഷേത്രം സന്ദര്‍ശിക്കും: അഖിലേഷ് യാദവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button