Latest NewsNews

മാദ്ധ്യമ സ്ഥാപനത്തിന് മുന്നില്‍ മൈക്ക് കെട്ടി രണ്ട് മണിക്കൂര്‍ ചീത്തവിളിക്കണം: വിചിത്ര അപേക്ഷയുമായി യുവാവ് കോടതിയില്‍

ജനുവരി ഒമ്പതിന് യുവാവിന്റെ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു.

ലക്നൗ: തെറ്റായ വാര്‍ത്തകൾ നൽകി മാനഹാനി ഉണ്ടാക്കിയ മാദ്ധ്യമസ്ഥാപനത്തിനെതിരെ കോടതിയെ സമീപിച്ച്‌ യുവാവ്. മാദ്ധ്യമ സ്ഥാപനത്തിന് മുന്നില്‍ മൈക്ക് കെട്ടി രണ്ട് മണിക്കൂര്‍ ചീത്തവിളിക്കണം എന്നാണു യുവാവിന്റെ ആവശ്യം. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് നിവാസിയായ പ്രതീക് സിൻഹയാണ് ഈ വിചിത്രമായ അപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

read also: നായ മാംസത്തിനു നിരോധനം: ചരിത്ര വിജയം എന്ന് മൃഗസ്നേഹികള്‍

ഭൂമി കയ്യേറ്റത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ യുവാവിനെതിരെ പത്രം വാര്‍ത്ത നല്‍കിയിരുന്നു. ലേഖനത്തെത്തുടര്‍ന്ന് ആളുകള്‍ മോശമായി കാണാൻ തുടങ്ങിയതാണ് ഇയാളെ പ്രകോപിപ്പിച്ചത്.

ജനുവരി ഒമ്പതിന് യുവാവിന്റെ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഇതിനുപിന്നാലെയാണ് പത്രത്തില്‍ ഭൂമാഫിയ എന്ന രീതിയില്‍ വാര്‍ത്തവന്നത്. ഇത് തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ചാണ് യുവാവ് കോടതിയെ സമീപിപ്പിച്ചത്. ജനുവരി പതിനഞ്ചിന് ഉച്ചയ്ക്ക് പന്ത്രണ്ടിന് ബ്യൂറോ ചീഫിനെയും റിപ്പോര്‍ട്ടറിനെയും ചീത്തവിളിക്കാൻ അനുവദിക്കണമെന്നാണ് യുവാവിന്റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button