
ന്യൂഡല്‍ഹി: അയോധ്യയിലേത് ആചാര ലംഘനമെന്ന ശങ്കരാചാര്യന്മാരുടെ വിമര്‍ശനത്തെ അവഗണിച്ച് ബിജെപി. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സംബന്ധിച്ച വിവാദങ്ങളില്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. വ്രതമെടുത്ത് മോദി ചടങ്ങില്‍ പങ്കെടുക്കുന്നത് ആചാര്യന്മാരുടെ നിര്‍ദ്ദേശപ്രകാരമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.
Read Also: ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്: സ്ഥിതിഗതികൾ അതീവ രൂക്ഷം, റെയിൽ-വ്യോമ ഗതാഗതം തടസപ്പെട്ടു
മറുവശത്ത്, ആചാരലംഘനമെന്ന ആക്ഷേപം ശക്തമാക്കാന്‍ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്ത്യ സഖ്യത്തിലെ മുഴുവന്‍ കക്ഷികളും ചടങ്ങ് ബഹിഷ്‌ക്കരിക്കാനും ധാരണയായി.
നേരത്തെ അയോധ്യയിലെ രാമക്ഷേത്ര ചടങ്ങിനെ വിമര്‍ശിച്ച് ശങ്കരാചാര്യന്മാരും രംഗത്തുവന്നിരുന്നു. ക്ഷേത്രം പൂര്‍ത്തികരിക്കുന്നതിന് മുന്‍പാണ് പ്രതിഷ്ഠാ ചടങ്ങെന്ന് ജ്യോതിര്‍ മഠം ശങ്കാരാചാര്യര്‍ പറഞ്ഞു. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ പൂജാരിമാരുടെ ആവശ്യം എന്താണെന്നും മോദി വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത് കാണാന്‍ പോകുന്നില്ലെന്നും പുരി ശങ്കാരാചാര്യരും വ്യക്തമാക്കുകയായിരുന്നു. അയോധ്യയിലെ ചടങ്ങില്‍ നിന്ന് നാല് ശങ്കരാചാര്യന്മാര്‍ വിട്ടുനില്‍ക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് പുറത്തുവന്നതിന് പിന്നാലെയാണ് ചടങ്ങിനെ വിമര്‍ശിച്ച് ശങ്കരാചാര്യന്മാരും രംഗത്തെത്തിയത്.
Post Your Comments