നാസയുടെ പേടകത്തിൽ ഇനി നിങ്ങളുടെ പേരും ചന്ദ്രനിലേക്ക് അയക്കാൻ അവസരം. നാസയുടെ ആദ്യ റോബോട്ടിക് ലൂണാർ റോവറായ വൈപ്പറിലാണ് ആളുകളുടെ പേരുകൾ അയക്കാൻ കഴിയുക. ലോകമെമ്പാടുമുള്ള ആളുകൾക്ക് പേരുകൾ അയക്കാനുള്ള അവസരമുണ്ടെന്ന് നാസ വ്യക്തമാക്കി. ഇതിനായി https://www3.nasa.gov/send-your-name-with-viper/ എന്ന ലിങ്ക് സന്ദർശിച്ച് ബോർഡിംഗ് പാസ് എടുക്കേണ്ടതാണ്. നിങ്ങളുടെ പേര് രേഖപ്പെടുത്തിയിട്ടുള്ള ബോർഡിംഗ് പാസ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
മാർച്ച് 15 വരെയാണ് ഇത്തരത്തിൽ പേര് സമർപ്പിക്കാൻ കഴിയുക. ഇങ്ങനെ ശേഖരിക്കുന്ന പേരുകൾ പേടകത്തിൽ അപ്‌ലോഡ് ചെയ്തതിനുശേഷം ചന്ദ്രനിലേക്ക് അയക്കുന്നതാണ്. ഈ വർഷം അവസാനത്തോടെ ഫ്ലോറിഡയിലെ കേപ്പ് കനവറൽ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ ഹെവി റോക്കറ്റിലാണ് വിക്ഷേപണം. ചന്ദ്രനിലെ ജലസാന്നിധ്യവും പരിസ്ഥിതിയും പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാസ ഈ പേടകം വിക്ഷേപിക്കുന്നത്.
Also Read: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിക്ക് എതിരെ കേന്ദ്ര അന്വേഷണം
ആർട്ടെമിസ് പദ്ധതിയുടെ ഭാഗമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് മനുഷ്യരെ അയക്കാനുള്ള പദ്ധതിക്ക് നാസ രൂപം നൽകുന്നുണ്ട്. അതിനാൽ, ഈ ദൗത്യത്തിലൂടെ ചന്ദ്രനിലെ പരമാവധി ഇതുവരെ ശേഖരണം നടത്തുന്നതാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവം ദീർഘകാല മനുഷ്യവാസത്തിന് അനുയോജ്യമാണെന്നാണ് വിലയിരുത്തൽ.
Post Your Comments